ആരാധകരെ ഞെട്ടിച്ച് അനു ഇമ്മാനുവല്‍

ആക്ഷന്‍ ഹീറോ ബിജുവിലൂടെ നായികയായി അരങ്ങേറിയ മലയാളി താരം അനു ഇമ്മാനുവലിന്റെ ഗ്ലാമറസ് ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു. മലയാള ചിത്രത്തിലൂടെ നായികയായി അരങ്ങേറിയതെങ്കിലും ഇപ്പോള്‍ തെലുങ്കിലെ തിരക്കുള്ള താരമാണ് അനു.

നിർമ്മാതാവ് തങ്കച്ചൻ ഇമ്മാനുവലിന്റെ മകളായ അനു ബാലതാരമായാണ് അഭിനയരംഗത്തേക്ക് എത്തിയത്.
മൈ സൗത്ത് ദിവ എന്ന ഓണ്‍ലൈന്‍ മാഗസിന്റെ മൈ സൗത്ത് ദിവ കലണ്ടറിന് വേണ്ടിയാണ് അത്യന്തം ഗ്ലാമറസായ ഫോട്ടോ ഷൂട്ട് നടന്നത്. കലണ്ടറിന് വേണ്ടി നടത്തിയ ഫോട്ടോ ഷൂട്ടിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹൈദ്രബാദിലെ ബിപിഎം ക്ലബ്ബിലാണ് ഫോട്ടോ ഷൂട്ട് സംഘടിപ്പിച്ചത്. ഹോട്ട്, സെക്‌സി ലുക്കിലുള്ള ചിത്രങ്ങള്‍ക്കാണ് ഫോട്ടോ ഷൂട്ടില്‍ പ്രധാന്യം നല്‍കിയത്.ആറ് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് അനു ഫോട്ടോ ഷൂട്ടില്‍ എത്തുന്നത്. ശരീര ഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന തരം വേഷങ്ങളും താരം ധരിക്കുന്നുണ്ട്. മാറ് പാതി മറച്ച് തുട നഗ്‌നമാക്കിയുള്ള ചിത്രങ്ങളും കലണ്ടര്‍ ഫോട്ടോ ഷൂട്ടില്‍ ഉണ്ട്.

കമല്‍ സംവിധാനം ചെയ്ത സ്വപ്‌ന സഞ്ചാരി എന്ന ചിത്രത്തില്‍ ജയറാമിന്റേയും സംവൃത സുനിലിന്റേയും മകളായിട്ടായിരുന്നു അഭിനയ ലോകത്തേക്കുള്ള അനുവിന്റെ ആദ്യ ചുവട് വയ്പ്പ്. അനുവിന്റെ പിതാവ് തങ്കച്ചന്‍ ഇമ്മാനുവലായിരുന്നു ചിത്രം നിര്‍മിച്ചത്.

ബാലതാരമായി 2011ല്‍ സിനിമയിലെത്തിയ അനു അഞ്ച് വര്‍ഷത്തിന് ശേഷം 2016ലാണ് നായികയായി അരങ്ങേറുന്നത്. ആക്ഷന്‍ ഹീറോ ബിജുവില്‍ നിവിന്‍ പോളിയുടെ നായികയായി. ചിത്രം ശ്രദ്ധിക്കപ്പെട്ടു.
മലയാളത്തില്‍ നിന്നും അനു നേരെ തെലുങ്കിലേക്കാണ് പോയത്. നാനി നായകനായ മജ്‌നുവിലൂടെ അനു തെലുങ്കില്‍ നായികയായി അരങ്ങേറി. പിന്നാലെ ഓക്‌സിജന്‍, കിട്ടു ഉന്നാടു ജാഗ്രത തുടങ്ങിയ തെലുങ്ക് ചിത്രങ്ങളും അനുവിന്റേതായി പുറത്തിറങ്ങി.

Top