വിരാട് കോഹ്‌ലിയുടെ നാല്‍പ്പതുകോടി കളഞ്ഞത് അനുഷ്‌ക ശര്‍മ്മയോ? പ്രണയ തകര്‍ച്ചയുടെ കാരണം തേടി പപ്പരാസികള്‍

ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയുടെയും ജീവിതത്തില്‍ വില്ലനായത് കോടികളുടെ തര്‍ക്കം. അനുഷ്‌ക ശര്‍മ്മയുടെ പുതിയ ചിത്രത്തിനായി നാല്‍പ്പത് കോടിയോളം രൂപ മുടക്കിയതിനു പിന്നാലെയാണ് ഇരുവരും തമ്മിലുള്ള പ്രണയം താറുമാറായതെന്ന് ഒരു ഹിന്ദി പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

അനുഷ്‌ക ശര്‍മ്മയുടെ പുതിയ ചിത്രമായ ബോംബെ വെല്‍വറ്റില്‍ വിരാട് കോഹ്‌ലി 40 കോടി രൂപ മുടക്കിയിരുന്നെന്നും ചിത്രം ശ്രദ്ധിക്കപ്പെടാതെ വന്നപ്പോള്‍ പണം മടക്കി ചോദിച്ചെന്നുമാണ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനെച്ചൊല്ലിയുള്ള തര്‍ക്കങ്ങളാണ് താരങ്ങളെ പിരിയാനുള്ള തീരുമാനത്തിലെത്തിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഏറെ കാലത്തോളം നിലനിന്നിരുന്ന പ്രണയബന്ധം തകരുന്നതിന് അനുഷ്‌കക്ക് കോഹ്‌ലിയുടെ മേലുള്ള അമിത നിയന്ത്രണമാണെന്നും, അനുഷ്‌ക വിവാഹത്തിന് വിസമ്മതിച്ചതാണെന്നുമൊക്കെയുള്ള വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ പണസംബന്ധമായ കാരണങ്ങളാണെന്ന് ആദ്യമായാണ് പുറത്ത് വരുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിലെ മുന്‍നിര താരമായ കോഹ്‌ലിയുടേയും ബോളിവുഡിലെ ടോപ്പ് സ്റ്റാറുകളിലൊരാളായ അനുഷ്‌കയുടേയും പ്രണയബന്ധവും തകര്‍ച്ചയും ആരാധകര്‍ക്കിടയില്‍ എന്നും ചര്‍ച്ചയായിരുന്നു.

Top