തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസത്തിനായി കെപിസിസിയുടെ ആയിരം വീട് പദ്ധതിയിലേക്ക് 15 സെന്‍റ് സ്ഥലം കൈമാറാൻ തയാറായി മുൻ എം.പി എ.പി അബ്ദുള്ളക്കുട്ടി. പതിനഞ്ച് ലക്ഷത്തോളം രൂപ വിലവരുന്ന ഭൂമി കൈമാറാൻ തയാറാണെന്ന് അബ്ദുള്ളക്കുട്ടി നേതൃത്വത്തെ അറിയിച്ചു. ഇതോടൊപ്പം മുൻ എം.പി എന്ന നിലയില്‍ ലഭിക്കുന്ന ഒരു മാസത്തെ പെൻഷൻ തുകയായ 25,700 രൂപ അബ്ദുള്ളക്കുട്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.
അഞ്ച് ലക്ഷം രൂപയുടെ 1000 വീട് പദ്ധതിയിലേക്ക് ഒരു വീട് വച്ച് നല്‍കാന്‍ ഉള്ള തുക ഉമ്മന്‍ചാണ്ടി രാഹുല്‍ ഗാന്ധിയ്ക്ക് കൈമാറിയിരുന്നു. വി ടി ബല്‍റാം ഉള്‍പ്പെടെയുള്ള കോൺഗ്രസ് നേതാക്കളും വീട് വച്ച് നല്‍കാന്‍ സന്നദ്ധത അറിയിച്ചിരുന്നു. രാജ്യത്തെ എല്ലാ കോണ്‍ഗ്രസ് എംപിമാരും എംഎല്‍എമാരും ഒരു മാസത്തെ ശമ്പളം നല്‍കുമെന്നും കോണ്‍ഗ്രസ് അറിയിച്ചിരുന്നു.