ഡബ്ലിൻ : മദ്യപിക്കുന്നവന്റെ കുട്ടികൾ ഇഴഞ്ഞ് നടക്കുന്ന മന്ദബുദ്ധി പിള്ളേരായി മാറും!!ബ്ലൂഫിലിം കാണുന്നവരുടെ കുഞ്ഞുങ്ങൾ മന്ദബുദ്ധികൾ ആയി ജനിക്കും!!ഓട്ടിസത്തിന് കാരണം സ്വയഭോഗവും സ്വവർഗരതിയും!!ജീൻസിടുന്ന സ്ത്രീകൾ വേശ്യകളെപോലെ !! പ്രേമിച്ച് നടക്കുന്നവർ നാശത്തിന്റെ പടുകുഴിയിൽ!! പ്രേമിച്ചാൽ കുറേ കഴിയുമ്പോൾ നിനക്ക് വേശ്യ എന്ന് പേരുകിട്ടും..വിശ്വാസികളിൽ ഭയവും അന്ധവിശ്വാസവും നിറയ്ക്കുന്ന വിവാദ വചനപ്രഘോഷകൻ ഡൊമിനിക് വാളാംനാളിനെതിരെ ലോകം എമ്പാടും പ്രതിഷേധം ഉയരുമ്പോൾ യേശു വടി എടുത്തുതുടങ്ങി. മലയാളിയായ ഈ ധ്യാന ഗുരുവിന് പൂട്ടുവീണു തുടങ്ങി !ഈ വൈദികന് അയര്‍ലന്റില്‍ വിലക്ക്. വിദ്വേഷ പ്രസംഗത്തിന്റെ പേരിലാണ് ഫാദര്‍ ഡൊമിനിക്ക് വളാമനാലിനെ കത്തോലിക്കാ രാജ്യമായ അയര്‍ലന്റിലെ ആര്‍ച്ച് ബിഷപ്പ് വിലക്കിയിരിക്കുന്നത് .
www.change.org വഴി വിശ്വാസികളായ ആളുകൾ പരാതിയുമായി മുന്നോട്ടു പോയിട്ടുണ്ട് .ഈ ഒപ്പുശേഖരണത്തിൽ 1600 ൽ അടുത്ത് വിശ്വാസികൾ ഒപ്പിട്ടു നാലായിരത്തോള അംഗങ്ങൾ മാത്രമുള്ള സീറോമലബാർ വിശ്വാസികളിൽ 1600 നടുത്ത് ആളുകൾ ഒപ്പിട്ടത് വൈദികരിലും അവരുടെ സിൽബന്ധി കളിലും ആധി വളർത്തിയിട്ടുണ്ട് ഇനിയും ഒരുപാട് നീതിനിക്ഷേധങ്ങൾ പൊതുസ്ഥലത്തേക്ക് ചർച്ചയാകാൻ വഴിതെളിക്കും .ഐറീഷ് സമൂഹത്തിൽ മലയാളികൾക്ക് നാണക്കേടും മാനക്കേടും ഉണ്ടാക്കിയിരിക്കയാണ് ചിലരുടെ സ്വാർത്ഥത മൂലം .4000ത്തോളം സീറോ മലബാര്‍ വിശ്വാസികള്‍ ഉള്ള അയര്‍ലന്റില്‍ ഈ വൈദീകനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു എങ്കിലും സീറോ മലബര്‍ പള്ളികള്‍ അത് ചെവികൊണ്ടില്ല.ഭയം കുത്തിനിറക്കാനും സാമ്പത്തിക ക്രമക്കേടിൽ ആരോപണവും അയർലന്റിലെ സീറോ മലബാർ സഭയിൽ ഉയർന്നപ്പോൾ പള്ളികളിൽ വിശ്വാസികളിൽ സംഘർഷം തുടങ്ങിയിരുന്നു .ഇതിനെ പ്രതിരോധിക്കാൻ ചില വൈദികരുടെ പ്രത്യേക അജണ്ടയാണ് ഭയം കുത്തിനിറക്കാൻ ഈ വൈദികനെ എത്തിക്കുന്നതിനുള്ള നീക്കം.
സഭയിൽ ഒരുപാട് സാമ്പത്തിക ക്രമക്കേടുകൾ ഉണ്ടെന്നും ഇവയൊക്കെ അന്വോഷിക്കണമെന്നും വിശ്വാസികൾ ആരോപിക്കുന്നു ഐറിഷ് ബിഷപ്പിന്റെ നിയന്ത്രണത്തിൽ നിന്നും മാറ്റി സ്വയം ബിഷപ്പായി എത്താനുള്ള ചിലരുടെ നീക്കവും ഈ വിവാദ വൈദികനെ എത്തിക്കുന്നതിന് കാരണമാണ് നിയമവിരുദ്ധമായ ഒരുപാട് കളക്ഷനുകളുണ്ട് അന്വോഷണം വേണമെന്നും അതിനായി അധികാരികളെ സമീപ്ച്ചിരിക്കുന്നതായും ചില വിശ്വാസികൾ വെളിപ്പെടുത്തുന്നു.
പെറ്റീഷൻ ലോഞ്ച് ചെയ്ത് മിനിസ്റ്റർ ഫോർ ജസ്റ്റിസ് ചാർലി ഫ്ലാനഗനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരാൾ അയർലണ്ടിൽ വന്ന് ഇവിടെ ജീവിക്കുന്നവരെ അപമാനിക്കാൻ അനുവദിക്കില്ലെന്നാണ് അയർലണ്ടിലെ സീറോ മലബാർ സഭയിലെ ഒരു അംഗം ദി ഐറിഷ് ടൈംസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്.തങ്ങളുടെ കുട്ടികളും കുടുംബങ്ങളും ഈ പുരോഹിതന്റെ മറ്റൊരു പ്രസംഗം കേൾക്കാനിട വരരുതെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.4000ത്തോളം സീറോ മലബാര്‍ വിശ്വാസികള്‍ ഉള്ള അയര്‍ലന്റില്‍ ഈ വൈദീകനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു എങ്കിലും സീറോ മലബര്‍ പള്ളികളിലെ വൈദികരും കമ്മറ്റിക്കാരും അത് ചെവികൊണ്ടില്ല.
ബുദ്ധിമാന്ദ്യമുള്ള കുട്ടികൾ ജനിക്കുന്നത് രക്ഷിതാക്കളുടെ അവിഹിതബന്ധവും സ്വയംഭോഗവും സ്വവർബന്ധങ്ങളും മൂലമാണെന്ന് പ്രസംഗിച്ച ഈ മലയാളി വൈദികനെ അയർലണ്ടിൽ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് അയർലണ്ടിലെ കത്തോലിക്കാ മെത്രാപ്പൊലീത്തയുാണ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. തൽഫലമായി വിവാദ സീറോ മലബാർ സഭാ വൈദികന്റെ വചന പ്രഘോഷണം ത്രിശങ്കുവിലായിരിക്കുകയാണ്.അയർലണ്ടിലെ ഡബ്ലിനിലെ ആർച്ച് ബിഷപ്പായ ഡയാർമുയ്ഡ് മാർട്ടിനാണ് വാളമനാലിനെതിരെ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.
ഓട്ടിസം, ഹൈപ്പർ ആക്ടിവിറ്റി പോലുള്ള രോഗങ്ങൾ കുട്ടികളിലുണ്ടാകുന്ന പ്രവണത വർധിക്കുന്നത് അവരുടെ മാതാപിതാക്കളുടെ തെറ്റായ ജീവിത രീതി കൊണ്ടാണെന്നായിരുന്നു വാളമനാൽ പ്രസംഗിച്ചിരുന്നത്.അവിഹിത ബന്ധം, സ്വയംഭോഗം, സ്വവർഗബന്ധം, നീലച്ചിത്രങ്ങൾ കാണൽ, തുടങ്ങിയ ദുശീലങ്ങൾക്ക് അടിമപ്പെടുന്നവർ തുടർന്ന് വിവാഹിതരാവുമ്പോൾ അവർക്ക് ജനിക്കുന്ന കുട്ടികൾക്ക് ഓട്ടിസം , ഹൈപ്പർ ആക്ടിവിറ്റി തുടങ്ങിയവ ബാധിക്കാൻ കാരണമാകുമെന്നായിരുന്നു വിശ്വാസികൾക്കായുള്ള പ്രസംഗത്തിൽ വാളമനാൽ ആരോപിച്ചിരുന്നത്.
ഇത്തരക്കാർ മൃഗതുല്യമായ ജീവിതമാണ് നയിക്കുന്നതെന്നായിരുന്നു ഫാദർ ആരോപിച്ചിരുന്നത്. അതിനാൽ ഇത്തരക്കാർക്ക് ജനിക്കുന്ന കുട്ടികൾ മൃഗതുല്യരായിരിക്കുമെന്നും ഫാദർ വാളമനാൽ ആരോപിച്ചിരുന്നു. ഇതിന് മുമ്പ് താൻ ഡബ്ലിൻ സന്ദർശിച്ചപ്പോൾ ഇത്തരത്തിൽ ബുദ്ധിമുട്ടുള്ള ഒരു കുട്ടിയെ സുഖപ്പെടുത്തിയിരുന്നുവെന്ന അവകാശവാദവും വളമനാൽ പുറപ്പെടുവിച്ചിരുന്നു. ഓട്ടിസത്തിന്റെയും ഹൈപ്പർ ആക്ടിവിറ്റിയുടെയും ദുരാത്മാവുകളെ താൻ ജീസസിന്റെ ബലത്തിൽ പിടിച്ച് കെട്ടിയെന്നാണ് ഫാദർ അവകാശപ്പെട്ടിരുന്നത്.
അയർലണ്ടിലേക്കുള്ള മറ്റൊരു സന്ദർശനത്തിനിടെ ലിമെറിക്കിലെ മറ്റൊരു കുട്ടിയെ സുഖപ്പെടുത്തിയെന്നും വളമനാൽ അവകാശപ്പെട്ടിരുന്നു.നിലവിൽ ആ കുട്ടി സ്വാഭാവികമായി പഠിച്ച് മുന്നോട്ട് പോകുന്നുവെന്നും ഫാദർ വെളിപ്പെടുത്തിയിരുന്നു. ഈ വരുന്ന ഒക്ടോബർ 26, 27, 28 തീയതികളിലായി തലാഗ്ട്ടിൽ വച്ച് നടക്കുന്ന വചന പ്രഘോഷണം നടത്താനാണ് വളമനാലിനെ സീറോ മലബാർ കത്തോലിക്കാ സഭ ക്ഷണിച്ചിരുന്നത്. വളമനാലിനെ അയർലണ്ടിലേക്ക് വചനപ്രഘോഷണത്തിന് ക്ഷണിക്കരുതെന്നാണ് ഡബ്ലിൻ അതിരൂപതയുടെ ചുമതലയുള്ള വ്യക്തി ആർച്ച് ബിഷപ്പ് മാർട്ടിന്റെ വക്താവ് ആവശ്യപ്പെട്ടിരിക്കുന്നത്.
തെറ്റായ പ്രഭാഷണം നടത്തുന്ന ഒരു വൈദികൻ രാജ്യത്തെ ബാധിക്കുമെന്നും അത് സമൂഹത്തിന് ശല്യമാകുമെന്നും അഭിപ്രായപ്പെടുന്ന നിരവധി ഇന്ത്യക്കാർ ഇവിടെയുണ്ട്. വളമനാൽ വംശീയ വെറി പൂണ്ട വൈദികനാണെന്നാണ് ഈ പെറ്റീഷനിൽ ഒപ്പിട്ടിരിക്കുന്ന ചിലർ വെളിപ്പെടുത്തിയിരിക്കുന്നത്.അയര്‍ലന്റ് മലയാളികളുടെ കുട്ടികളില്‍ ബുദ്ധിമാന്ദ്യം കൂടുതല്‍ ആണെന്നും മാതാപിതാക്കളുടെ വ്യഭിചാരം, സ്വയം ഭോഗം, ബ്ളൂഫിലിം കാണല്‍, സ്വവര്‍ഗ രതി, മദ്യപാനം, പുകവലി, തുടങ്ങിയവ മൂലം ആണ് കുട്ടികള്‍ മന്ദബുദ്ധികള്‍ ആകുന്നത് എന്നും ഈ വൈദീീകന് പ്രസംഗിച്ചിരുന്നു. മാത്രമല്ല ഇത്തരത്തില്‍ കൂടുതല്‍ കുട്ടികള്‍ മലയാളികള്‍ക്ക് ഉണ്ടാകുന്നത് ബ്രിട്ടനിലും, അയര്‍ലന്റിലും, ഗള്‍ഫ് നാടുകളിലും ഉള്ളവര്‍ക്കെന്നും ഫാ.ഡൊമിനിക് വളമനാല്‍ പ്രസംഗിച്ചിരുന്നു. വൈദീകന്റെ പ്രസംഗം ചൂണ്ടിക്കാട്ടിയ അയര്‍ലന്റ് കാത്തലിക് പള്ളിയുടെ സര്‍വ്വാധികാരി അയര്‍ലന്റില്‍ ഇങ്ങിനെ ഉള്ള ഒരാളേ കാലു പോലും കുത്തിക്കരുത് എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈവിവാദ വൈദികന്റെ വിവാദ വരവിനു പിന്നിൽ ഉള്ള ചില വൈദികരുടെ പ്രത്യേക അജണ്ടക്ക് കൂടുതൽ വെളിപ്പെടുത്തലുകളും നിയമ പോരാട്ടങ്ങളും ഉയരും എന്നാണ് അറിയുന്നത് .പിന്നിൽ ചില വൈദികരുടെ ഗൂഢ ലക്ഷ്യം ആണെന്നും വിശ്വാസികൾ വെളിപ്പെടുത്തി .നിയമവിരുദ്ധമായി പതിനായിരക്കണക്കിന് യൂറോ ചില വ്യക്തികൾ കയ്യിൽ സൂക്ഷിച്ചിരിക്കുന്നതായും ഇവയെക്കുറിച്ച് അന്വോഷണം വേണമെന്നും വിശ്വാസികൾ ആവശ്യപ്പെടുന്നു .
നിങ്ങൾക്ക് ഒപ്പിടാൻ ക്ലിക്ക് ഹിയർ