വനിതാ താരങ്ങളുടെ വീഡിയോ രഹസ്യമായി പകര്‍ത്തി; അര്‍ജുന അവാര്‍ഡ് ജോതാവായ നീന്തല്‍ താരത്തിന് വിലക്ക്

ബെംഗളൂരു: വനിതാ നീന്തല്‍ താരങ്ങളുടെ വീഡിയോ രഹസ്യമായി പകര്‍ത്തിയ അര്‍ജുന അവാര്‍ഡ് ജേതാവിന് സസ്‌പെന്‍ഷന്‍. പാരാ സ്വിമ്മര്‍ പ്രശാന്ത കര്‍മ്മാക്കറെയാണ് ഇന്ത്യയുടെ പാരാലിമ്പിക് കമ്മിറ്റി മൂന്നു വര്‍ഷത്തേക്ക് സസ്‌പെന്റ് ചെയ്തത്

സഹായികളിലൊരാള്‍ക്ക് ക്യാമറ നല്‍കി നീന്തല്‍ താരങ്ങളുടെ വീഡിയോ പകര്‍ത്താന്‍ പ്രശാന്ത നിര്‍ദേശിച്ചുവെന്നാണ് ആരോപണം. വീഡിയോ പകര്‍ത്തുന്നത് തടയാന്‍ ശ്രമിച്ച വനിതാ താരങ്ങളുടെ മാതാപിതാക്കളോട് പ്രശാന്ത് ദേഷ്യപ്പെട്ടുവെന്നും പരാതിയുണ്ട്. മാതാപിതാക്കള്‍ ഇടപെട്ടതോടെ സഹായി ചിത്രീകരണം നിര്‍ത്തിയെന്നും തുടര്‍ന്ന് പ്രശാന്ത തന്നെ വീഡിയോ എടുത്തതായും പരാതിയില്‍ പറയുന്നു. ഇയാളോട് വീഡിയോ ഡിലീറ്റ് ചെയ്യാന്‍ പറഞ്ഞെങ്കിലും അതിന് സമ്മതിക്കാത്തതിനെ തുടര്‍ന്ന് വനിതാ താരങ്ങള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തുടര്‍ന്ന് അറസ്റ്റ് ചെയ്ത ശേഷം ഇയാളെ പോലീസ് വിട്ടയച്ചു. വീഡിയോ ഡിലീറ്റ് ചെയ്യാമെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇനി ആവര്‍ത്തിക്കില്ലെന്ന ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് വിട്ടയച്ചത്. എന്നാല്‍ പാരാലിമ്പിക് കമ്മിറ്റി വിഷയം ഗൗരവമായെടുക്കുകയും അന്വേഷണം നടത്തുകയുമായിരുന്നു. ഇയാള്‍ വീഡിയോ പകര്‍ത്താന്‍ ആവശ്യപ്പെട്ടുവെന്ന് സഹായി വെളിപ്പെടുത്തിയതോടെ പാരാലിമ്പിക് കമ്മിറ്റി വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവിട്ടു.

പത്ത് വര്‍ഷത്തോളമായി അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന പ്രശാന്ത 37-ഓളം മെഡലുകള്‍ നേടിയിട്ടുണ്ട്. 2003ലെ ലോക നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടി ആ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി. 2010 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെങ്കലം നേടിയതിനോടൊപ്പം 2016ലെ റിയോ പാരാലിമ്പിക്സില്‍ ഇന്ത്യന്‍ നീന്തല്‍ ടീമിന്റെ പരിശീലകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2006, 2010, 2014 വര്‍ഷങ്ങളില്‍ ഏഷ്യന്‍ ഗെയിംസിലും മെഡല്‍ നേടി.

Top