സൈന്യത്തില്‍ ചേരണമെന്ന് വീരമൃത്യു വരിച്ച ജവാന്റെ ഭാര്യ; ആ ആഗ്രഹം എന്നിലൂടെ സഫലമാകണം

കരസേനയില്‍ സേവനം അനുഷ്ഠിച്ച് ഭര്‍ത്താവിന്റെ ആഗ്രഹം പൂര്‍ത്തിയാക്കണമെന്ന് പുല്‍വാമയില്‍ കൊല്ലപ്പെട്ട ജവാന്റെ ഭാര്യ. കര്‍ണാടക മണ്ഡ്യ സ്വദേശി എച്ച്.ഗുരുവിന്റെ ഭാര്യ കലാവതിയാണ് ഭര്‍ത്താവിന്റെ ആഗ്രഹ പൂര്‍ത്തീകരണത്തിനായി സൈന്യത്തില്‍ ചേരണമെന്നറിയിച്ചിരിക്കുന്നത്.പത്ത് വര്‍ഷം കൂടി സൈന്യത്തില്‍ സേവനം തുടരണമെന്നായിരുന്നു ഗുരു ആഗ്രഹിച്ചത്. എന്നാല്‍ അത് നടന്നില്ല. ആ ആഗ്രഹം എന്നിലൂടെ സഫലമാകണം, രാജ്യത്തിന് വേണ്ടി എനിക്കും ജീവിക്കണമെന്ന് കലാവതി പറയുന്നു. ആറുമാസം മുന്‍പായിരുന്നു ഗുരുവിന്റെയും കലാവതിയുടെയും വിവാഹം. ബിരുദധാരിയായ കലാവതിയെ എംഎയ്ക്കു ചേര്‍ക്കാനുള്ള ഒരുക്കത്തിനിടെയാണ് ഭീകരാക്രമണം ഗുരുവിന്റെ ജീവനെടുത്തത്.നാല് മാസം ഗര്‍ഭിണിയാണ് കലാവതി. പിറക്കാന്‍ പോകുന്ന ഈ കുഞ്ഞിനെയും തങ്ങളുടെ മറ്റ് ചെറുമക്കളെയും സൈന്യത്തില്‍ ചേര്‍ക്കുമെന്നാണ് ഗുരുവിന്റെ മാതാപിതാക്കളും പറയുന്നത്.

Top