ജമ്മുവില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച എട്ട് പേരില്‍ മലയാളി സൈനികനും; അഞ്ച് പേരുടെ നില അതീവ ഗുരുതരം

jammu

ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ ഭീകരരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരും എട്ട് ജവാന്മാരും കൊല്ലപ്പെട്ടു. സിആര്‍പിഎഫ് വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തിലാണ് സൈനികര്‍ വീരമൃത്യു വരിച്ചത്. മരിച്ചവരില്‍ മലയാളി സൈനികനും ഉള്‍പ്പെടും. തിരുവനന്തപുരം സ്വദേശി ജയചന്ദ്രനാണ് തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

പുല്‍വാമ ജില്ലയിലെ പാമ്പോറില്‍ സൈനികപരിശീലന കേന്ദ്രത്തില്‍ നിന്നും മടങ്ങിയ വാഹനങ്ങള്‍ക്ക് നേരെയാണ് ഭീകരര്‍ ആക്രമണം നടത്തിയത്. പ്രദേശത്ത് ഇപ്പോഴും സൈന്യം നിലയുറപ്പിച്ചിട്ടുണ്ട്. ഭീകരാക്രമണത്തില്‍ 22 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരില്‍ അഞ്ച് പേരുടെ നില അതീവഗുരുതരമാണ്.

ലാത്പോറയിലെ സൈനികകേന്ദ്രത്തില്‍ നിന്നും പരിശീലനത്തിന് ശേഷം മടങ്ങിയ ആറ് സൈനിക വാഹനങ്ങള്‍ക്ക് നേരെയാണ് ഭീകരര്‍ വെടിവെയ്പ്പ് നടത്തിയത്.ആക്രമണത്തിന് പിന്നില്‍ ലഷ്‌ക്കര്‍ ഇ തോയിബയാണെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. കൊല്ലപ്പെട്ട ഭീകരരുടെ പക്കല്‍ നിന്ന് എകെ 47 തോക്കുകളും ഗ്രനേഡുകളും വെടിയുണ്ടകളും കണ്ടെടുത്തിട്ടുണ്ട്.

Top