ശ്രീനഗര്‍: ദക്ഷിണ കാശ്മീരിലെ കുല്‍ഗാം ജില്ലയില്‍ പ്രതിഷേധ പ്രകടനം നടത്തിയ ആള്‍ക്കൂട്ടത്തിന് നേര്‍ക്ക് സൈന്യം വെടിയുതിര്‍ത്തു. കൗമാരക്കാരിയടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടത് സ്ഥലത്ത് കൂടുതല്‍ ശക്തമായ പ്രതിഷേധം അരങ്ങേറി. ഇതോടെ സൈന്യം ഇവിടെയുളള ഇന്റര്‍നെറ്റ് റദ്ദാക്കി.
കുദ്വാനി ജില്ലയിലെ രണ്ട് ഗ്രാമങ്ങളില്‍ നിന്നുളള നിരവധി ചെറുപ്പക്കാരെ സൈന്യം കരുതല്‍ തടങ്കലില്‍ വച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കം. പിന്നാലെ ജനങ്ങള്‍ കൂട്ടമായി പ്രതിഷേധവുമായി രംഗത്ത് വന്നു. സൈന്യത്തിന് നേര്‍ക്ക് ഇവര്‍ കല്ലെറിഞ്ഞതോടെ സൈനികര്‍ വെടിയുതിര്‍ക്കുകയായിരുന്നു.
പ്രമുഖ വനിത വിഘടന വാദിയായ അസിയ അന്‍സിയാബിയെ എന്‍ഐഎ കസ്റ്റഡിയിലെടുത്തതിനെതിരെ സ്ഥലത്ത് ഹര്‍ത്താലിന് വിഘടനവാദികള്‍ ആഹ്വാനം ചെയ്തിരുന്നു. ഇതേ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളാണ് മൂന്ന് പേരുടെ ജീവനെടുത്തത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.