ആര്യയുടെ വധുവിനെ കണ്ടെത്താനുള്ള ഷോയില്‍ ഗായികയും നടിയുമായ ഈ കൊച്ചിക്കാരിയും

സിനിമാ താരങ്ങളോട് കടുത്ത പ്രണയം സൂക്ഷിക്കുന്ന യുവാക്കളും യുവതികളുമുള്ള നാടാണ് നമ്മുടേത്. ഇഷ്ടതാരത്തിന്റെ ജീവിത പങ്കാളിയാവാനുള്ള അവസരം ലഭിക്കുന്നത് ഭാഗ്യമാണെന്ന് കരുതുന്നവര്‍ ഒരുപാടുണ്ട്. ആരാധികമാരെ വിവാഹം ചെയ്ത സിനിമാ നടന്മാരും നമ്മുടെ സിനിമാലോകത്തുണ്ട്. എന്നാല്‍ നടന്‍ ആര്യ തന്റെ പ്രിയ വധുവിനെ കണ്ടെത്തുന്നത് ഒരു റിയാലിറ്റി ഷോയിലൂടെയാണ്. എങ്ക വീട്ട് മാപ്പിള്ളൈ എന്ന പേരില്‍ ഒരു റിയാലിറ്റി ഷോ ആരംഭിച്ചിരിക്കുകയാണ് ആര്യ. പ്രിയനായകനെ സ്വന്തമാക്കാന്‍ 16 സുന്ദരികളാണ് ഷോയില്‍ പങ്കെടുക്കുന്നത്. അതിലൊരാള്‍ കൊച്ചിക്കാരിയായ ഗായികയും നടിയുമായ ദേവ സൂര്യയാണ്. വളരെ ശാന്ത സ്വഭാവമുള്ള പെണ്‍കുട്ടിയാണ് ദേവസൂര്യയെന്ന് ആര്യ പറഞ്ഞു. കൊച്ചിയില്‍ നിന്ന് വന്നിട്ടും നല്ലപോലെ തമിഴ് സംസാരിക്കുന്നുണ്ടെന്ന് ആര്യ ദേവസൂര്യയോട് പറഞ്ഞു. നടന് സമ്മാനമായി ദേവ കൊണ്ടുവന്നത് ഷര്‍ട്ടും മുണ്ടുമായിരുന്നു. ഇത് എന്തായാലും ഞാന്‍ വിവാഹത്തിന് ധരിക്കുമെന്ന് ആര്യ ഉറപ്പുനല്‍കി. ഫെയ്സ്ബുക്കിലൂടെയാണ് താന്‍ വധുവിനെ തേടുന്ന കാര്യം ആര്യ വെളിപ്പെടുത്തിയത്. ഭാവി വധു സിനിമാലോകത്ത് നിന്നു വേണമെന്ന് യാതൊരു നിര്‍ബന്ധവുമില്ലെന്നും തന്നെ ഇഷ്ടപ്പെടുന്ന ഒരാള്‍ മതിയെന്നും മാത്രമായിരുന്നു ആര്യയുടെ നിബന്ധന. അതാരായാലും ആര്യയ്ക്ക് പ്രശ്‌നമില്ല.സ്വന്തം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഇട്ട ഒരു വീഡിയോയിലാണ് ആര്യ ഇക്കാര്യം പറഞ്ഞത്. ഇഷ്ടപ്പെട്ടവര്‍ ദയവു ചെയ്തു വിളിക്കൂ. ഞാന്‍ നിങ്ങളുടെ വിളിക്കായി കാത്തിരിക്കുകയാണ്.വീഡിയോയില്‍ ആര്യ പറഞ്ഞു. ഒരു വെബ്‌സൈറ്റ് വഴിയാണ് രജിസ്‌ട്രേഷന്‍ നടത്തിയത്. ഒപ്പം ഒരു ഫോണ്‍ നമ്പറും നല്‍കിയിരുന്നു. താന്‍ ചെയ്യുന്നത് കൂട്ടിക്കളിയല്ലെന്ന് ആര്യ വ്യക്തമാക്കിയിരുന്നു. ഒരു ലക്ഷം കോളുകളും ഏഴായിരം അപേക്ഷകളുമാണ് നടനെ തേടിയെത്തിയത്. ഇതില്‍ നിന്നുമാണ് 16 പേരെ തെരഞ്ഞെടുത്തത്.

1

https://youtu.be/z1C0PgVzXJs

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top