അപര്‍ണതി അല്ല, ആര്യയ്ക്ക് ചേരുന്ന പെണ്‍കുട്ടി മറ്റൊരു ആളാണെന്ന് ശാന്തനു

ആര്യയ്ക്ക് ജീവിതപങ്കാളിയെ കണ്ടെത്തുന്നതിനായുള്ള റിയാലിറ്റി ഷോ എങ്ക വീട്ടു മാപ്പിളൈയിലെ മത്സരാര്‍ഥികളില്‍ നിന്ന് ആര്യയ്ക്കു ചേര്‍ന്ന പെണ്‍കുട്ടിയെ നടന്മാരായ ഭരതും ശ്യാമും കലൈ അരസനും കണ്ടെത്തിയിരുന്നു. കുംഭകോണം സ്വദേശിനിയായ അപര്‍ണതി എന്ന 23 വയസ്സുള്ള പെണ്‍കുട്ടിയായിരുന്നു ഇത്. ഇപ്പോഴിതാ ആ പെണ്‍കുട്ടിയെക്കാളും ആര്യയ്ക്ക് ചേരുന്നത് ശ്വേത എന്ന കുട്ടിയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടന്‍ ശാന്തനു ഭാഗ്യരാജ്. അതേസമയം ഷോയെപ്പറ്റി വിവാദങ്ങള്‍ കനക്കുകയാണ് തമിഴകത്ത്. ഇതൊരു തട്ടിപ്പു പരിപാടിയാണെന്നും ഇതില്‍ നിന്നും ആരെയും ആര്യ വിവാഹം കഴിക്കാന്‍ പോകുന്നില്ലെന്നും അഭിപ്രായങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇങ്ങനെ ഒരു റിയാലിറ്റി ഷോ വഴിയല്ല ഭാവി വധുവിനെ കണ്ടെത്തേണ്ടതെന്നും പെണ്‍കുട്ടികളുടെ മനസ്സു വച്ചാണ് ഇവര്‍ കളിക്കുന്നതെന്നും ആക്ഷേപങ്ങളുണ്ട്. ഒരു ദിവസം ഫെയ്‌സ്ബുക്ക് ലൈവില്‍ വന്ന ആര്യ തനിക്കൊരു കൂട്ടുവേണമെന്നും അതിനായി താന്‍ ഒരു റിയാലിറ്റി ഷോ നടത്തുമെന്നും പ്രഖ്യാപിച്ചു. ഭാവി വധുവിനെക്കുറിച്ച് തനിക്ക് നിബന്ധനകള്‍ ഇല്ലെന്നും തന്നെ ഇഷ്ടപ്പെടുന്ന ആളാകണമെന്ന് മാത്രമേ ആഗ്രഹമുള്ളുവെന്നും ആര്യ പറഞ്ഞിരുന്നു. ഇതിനുശേഷം ഏഴായിരത്തിലധികം അപേക്ഷകളും ഒരു ലക്ഷത്തോളം ഫോണ്‍കോളുകളും തേടിയെത്തിയെന്ന് ആര്യ വെളിപ്പെടുത്തിയിരുന്നു.

Top