മകന്‍ ശബരിമല സമരത്തില്‍ പങ്കെടുത്തതിന് അമ്മയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു; എം.എം.ലോറന്‍സിന്റെ മകള്‍ ആശ ലോറന്‍സ് ആത്മഹത്യയുടെ വക്കില്‍

തിരുവനന്തപുരം: ബി.ജെ.പി സംഘടിപ്പിച്ച ശബരിമല പ്രക്ഷോഭ സമരത്തില്‍ മകന്‍ പങ്കെടുത്തതിന്റെ പേരില്‍ തനിക്കെതിരെ പ്രതികാര നടപടി സ്വീകരിച്ചതായി സിപിഎം നേതാവ് എം.എം.ലോറന്‍സിന്റെ മകള്‍ ആശ ലോറന്‍സ്. മകന്‍ ശബരിമല സമരത്തില്‍ പങ്കെടുത്തതിനു ജോലിയില്‍ നിന്നും തന്നെ പിരിച്ചുവിട്ടന്നൊണ് ആശ ലോറന്‍സിന്റെ പരാതി. സിഡ്കോയിലെ കരാര്‍ ജോലിയില്‍ നിന്നു പിരിച്ചുവിട്ടതോടെ ജീവിത മാര്‍ഗ്ഗം മുടങ്ങിയെന്നും അവര്‍ മുഖ്യമന്ത്രിക്കയച്ച തുറന്ന കത്തില്‍ വ്യക്തമാക്കുന്നു.

ജീവിക്കാന്‍ മാര്‍ഗമില്ലാതെ താനും മകനും ജീവനൊടുക്കിയാല്‍ അതിനുത്തരവാദി പാര്‍ട്ടിയായിരിക്കുമെന്നും സി.പി.എം നേതാവിന്റെ മകള്‍ വ്യക്തമാക്കുന്നു. സിഡ്കോയിലെ കരാര്‍ ജോലി നഷ്ടമായതോടെ താന്‍ വ്യവസായ മന്ത്രിയെ കാണുവാനെത്തിയെന്നും എന്നാല്‍ പരിഹാസവും പുച്ഛവുമായിരുന്നു പ്രതികരണമെന്നും അവര്‍ കത്തിലൂടെ അഭിപ്രായപ്പെടുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംസ്ഥാനത്ത് തെക്ക് വടക്ക് വനിത മതിലുയര്‍ത്തിയാല്‍ സ്ത്രീ ശാക്തീകരണമാവില്ലെന്നും ഒറ്റയ്ക്ക് ജീവിക്കുന്ന തന്നെ പോലെയുള്ളവര്‍ക്ക് സുരക്ഷിത ജീവിതവും അടിസ്ഥാന സൗകര്യങ്ങളുമാണ് ആവശ്യം. ജീവിതത്തില്‍ താങ്ങായുള്ള മതിലായിരുന്ന തന്റെ ജോലി എന്നാല്‍ അതിനെ ഇടിച്ചു നിരത്തുകയായിരുന്നു സര്‍ക്കാര്‍. ഒറ്റയ്ക്കായിപ്പോയ ഒരു സ്ത്രീയെയും മകനെയും ജീവിക്കാന്‍ അനുവദിക്കില്ലെന്നു പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അത് മുഖ്യമന്ത്രി തിരുത്തണമെന്നും ആശ ലോറന്‍സ് കത്തിലൂടെ ആവശ്യപ്പെടുന്നു.

Top