ധനരാജിനെ വിറ്റ് കാശാക്കി; ധനരാജ് രക്തസാക്ഷിത്വദിന പോസ്റ്റിട്ട രാഗേഷിനും മധുസൂദനനും അണികളുടെ പൊങ്കാല, പിന്നാലെ കമന്റ് ബോക്‌സ് പൂട്ടി

കണ്ണൂര്‍: സിപിഎം നേതാക്കളുടെ ധനരാജ് രക്തസാക്ഷിത്വദിന പോസ്റ്റിനുതാഴെ വിമര്‍ശനവുമായി അണികള്‍ കൂട്ടത്തോടെ. കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷിന്റെയും മുന്‍ എംഎല്‍എ ടിഐ മധുസൂദനന്റെയും പോസ്റ്റുകള്‍ക്ക് താഴെയാണ് കടുത്ത വിമര്‍ശനവും പരിഹാസവും നിറഞ്ഞ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്.

രക്തസാക്ഷിത്വ ഫണ്ട് തിരിമറി ആരോപണമാണ് കമന്റുകളിലെ മുഖ്യവിഷയം.വിമര്‍ശനം കടുത്തതോടെ കമന്റുകള്‍ ഒന്നടങ്കം നീക്കംചെയ്ത ടിഐ മധുസൂദനന്‍ കമന്റ് ബോക്‌സ് പൂട്ടുകയും ചെയ്തു. ‘ധനരാജിനെ വിറ്റ് കാശാക്കി, മധുസൂദനന്റെ എടിഎം മെഷീനാണ് ഈ പാവം സഖാവ്.ധനരാജിന്റെ ആത്മാവ് അവനുള്ള പണികൊടുത്ത് വീട്ടില്‍ ഇരുത്തി, പിരിച്ച പണത്തിന്റെ കണക്ക് പറഞ്ഞിട്ട് പോരേ ഇനിയങ്ങോട്ട്, ഭരണം കയ്യില്‍ നിന്ന് പോയപ്പോള്‍ പഴയ രക്തസാക്ഷികളെയൊക്കെ ഓര്‍മവന്നുതുടങ്ങി’… ഇങ്ങനെ പോകുന്നു കമന്റുകള്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാര്‍ട്ടിയെ തകര്‍ക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് കെ കെ രാഗേഷ് പ്രതികരിച്ചത്. പാര്‍ട്ടിയെ തകര്‍ക്കാന്‍ യഥാര്‍ത്ഥ കമ്യൂണിസ്റ്റുകള്‍ എന്ന് അവകാശപ്പെടുന്നവര്‍ വര്‍ഗീയ ശക്തികള്‍ക്കൊപ്പം ചേര്‍ന്നു എന്നും അദ്ദേഹം പറഞ്ഞു.സിപിഎം ജില്ലാകമ്മിറ്റി അംഗമായിരുന്ന വി കുഞ്ഞികൃഷ്ണനാണ് രക്തസാക്ഷിത്വഫണ്ട് തിരിമറി ആരോപണം പരസ്യമായി ഉന്നയിച്ചത്. തുടര്‍ന്ന് പാര്‍ട്ടിവിട്ട അദ്ദേഹം സിപിഎം കോട്ടയായിരുന്ന പയ്യന്നൂരില്‍ നിന്ന് യുഡിഎഫ് പിന്തുണയോടെ ജയിച്ച് എംഎല്‍എയുമായി.

സിപിഎം അണികളുടെ ഉള്‍പ്പെടെ വോട്ടുനേടി വന്‍ ഭൂരിപക്ഷത്തിലായിരുന്നു ജയം. മുന്‍ എംഎല്‍എ ടിഐ മധുസൂദെേനയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.

 

Top