ഇടുക്കിയില്‍ വനം വകുപ്പ് യുവാവിന്റെ ജെസിബി പിടിച്ചെടുത്ത സംഭവം; ’10 ദിവസം കഴിഞ്ഞ് തരാമെന്ന് പറഞ്ഞ വണ്ടിയാണ്; ഇപ്പോള്‍ അഞ്ച് വര്‍ഷമായി’; ദുരവസ്ഥ തുറന്ന് പറഞ്ഞ് അജീഷ്

ഇടുക്കി: കസ്റ്റഡിയിലെടുത്ത ജെസിബി അഞ്ച് വര്‍ഷമായിട്ടും ഉടമയ്ക്ക് വിട്ടുകൊടുക്കാത്തതില്‍ ഡിഎഫ്ഒയോട് വിശദീകരണം തേടി വനം മന്ത്രി ഷിബു ബേബി ജോണ്‍. റിപ്പോര്‍ട്ട് പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കും. റിസര്‍വ് ഫോറസ്റ്റില്‍ അതിക്രമിച്ച് കയറിയെന്ന് ആരോപിച്ചാണ് ഇടുക്കി കഞ്ഞിക്കുഴി സ്വദേശി അജീഷിന്റെ ജെസിബി വനംവകുപ്പ് പിടിച്ചിട്ടത്. 30 ലക്ഷം രൂപ വിലയുള്ള ജെസിബി കാടുകയറി നശിച്ചു.

ഗതികെട്ടാണ് താന്‍ ഇന്നലെ ആത്മഹത്യാ ഭീഷണി മുഴക്കിയതെന്ന് അജീഷ് പറയുന്നു. ആറ്റ് നോറ്റ് എടുത്ത വണ്ടിയാണ്. ഇപ്പോള്‍ അത് കാണാന്‍ വയ്യ. അഞ്ച് വര്‍ഷം ഇങ്ങനെയിട്ട് വണ്ടി നശിപ്പിക്കേണ്ട കാര്യമില്ലായിരുന്നു. എന്തിന് വേണ്ടിയായിരുന്നു. അന്നത്തെ ഡിഎഫ്ഒ ഞാന്‍ ആ വണ്ടി കൊണ്ടു പോകാതിരിക്കാന്‍ എന്തൊക്കെ ചെയ്തുവെന്നറിയാമോ അജീഷ് പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2020ലാണ് അജീഷിന്റെ വാഹനം കസ്റ്റഡിയിലെടുത്തത്. കഞ്ഞിക്കുഴിയില്‍ വീടിന്റെ തറ വലിക്കുമ്പോള്‍ സമീപത്ത് നിന്ന് മൂന്ന് പാഴ്മരങ്ങള്‍ പിഴുതിട്ടിരുന്നു. അതിന് 500 രൂപ പിഴ ചുമത്തി. വാഹനം ഓഫീസില്‍ എത്തിക്കണമെന്നും 10 ദിവസം കഴിഞ്ഞ് വിട്ടുതരമെന്നുമാണ് പറഞ്ഞതെന്ന് അജീഷ് പറഞ്ഞു. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായിട്ടും വാഹനം വിട്ടുകിട്ടിയില്ലെന്ന് ഇദ്ദേഹം പറയുന്നു.

ദേഹത്ത് പെട്രോള്‍ ഒഴിച്ച് ജെസിബിയ്ക്കുളളില്‍ കയറി ഇരുന്ന് ഇന്നലെ അജീഷ് പ്രതിഷേധിച്ചിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ മന്ത്രി ഇടപെട്ടു.

 

Top