കണ്ണൂരില്‍ കാര്‍ മരത്തിലിടിച്ച് നാലുപേര്‍ മരിച്ചു; ഒരാള്‍ ഗുരുതരാവസ്ഥയില്‍

കണ്ണൂര്‍: ചാലോട് കാര്‍ മരത്തിലിടിച്ച് നാലുപേര്‍ മരിച്ചു. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് അപകടം ഉണ്ടായത്. യുപി സ്വദേശി പരം ഛേത്രി, ഹര്‍ഷ്, റിസ്വാന്‍, ഷാന്‍ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഗുരുതര പരിക്കേറ്റ ഒരാള്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഫയര്‍ഫോഴ്സെത്തി കാര്‍ വെട്ടിപ്പൊളിച്ചാണ് ഉള്ളില്‍ കുടുങ്ങിക്കിടന്നവരെ പുറത്തെടുത്തത്.

മരിച്ചവരില്‍ രണ്ടുപേര്‍ മലയാളികളാണെന്നാണ് വിവരം.ബംഗളൂരുവില്‍ നിന്ന് വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയവരാണ് കാറിലുണ്ടായിരുന്നത്. ഒരാള്‍ അപകടസ്ഥലത്തുതന്നെ മരിച്ചു. മൂന്നുപേരെ ചാലയിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഡ്രൈവര്‍ ഉറങ്ങി പോയതാകാം അപകടകാരണമെന്നാണ് സംശയം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ശബ്ദം കേട്ടെത്തിയ പരിസരവാസികളാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. പ്രദേശത്ത് അപകടമുണ്ടാകുന്നത് പതിവാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

 

Top