വിഴിഞ്ഞം വിവാദം; സിപിഎമ്മില്‍ ഭിന്നത ശക്തമാകുന്നു, രാഗേഷ് ആവിലും ദുനിയാവിലും ഇല്ല എന്ന രീതിയില്‍ സംസാരിക്കരുതെന്ന് പി.കെ ശ്രീമതി

കണ്ണൂര്‍: വിഴിഞ്ഞം ഓഹരിക്കൈമാറ്റ വിഷയത്തില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷിനെ തള്ളി കേന്ദ്ര കമ്മിറ്റിയംഗം പികെ ശ്രീമതി കൂടി രംഗത്തെത്തിയതോടെ സിപിഎമ്മില്‍ ഭിന്നാഭിപ്രായം ശക്തമാകുന്നു. വിഴിഞ്ഞം വിവാദത്തില്‍ രാഗേഷ് പറഞ്ഞതില്‍ വ്യക്തതയില്ലെന്നും ആവിലും ദുനിയാവിലും ഇല്ല എന്നുള്ള രീതിയില്‍ സംസാരിക്കരുതെന്നും പി.കെ ശ്രീമതി പറഞ്ഞു.

കെ.കെ രാഗേഷിനെ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യുന്നില്ല. രാഗേഷ് ഇക്കാര്യം പറയുമ്പോള്‍ അതിന്റെ കാരണങ്ങള്‍ കൂടി വ്യക്തമാക്കണം. എന്നാല്‍ മാത്രമേ ആളുകള്‍ക്ക് വ്യക്തമാവുകയുള്ളൂവെന്നും പി.കെ ശ്രീമതി വ്യക്തമാക്കി. ഈ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെയും നീക്കത്തെ ഇ.പി. ജയരാജന്‍ തള്ളിപ്പറഞ്ഞത് പാര്‍ട്ടി നേതൃത്വത്തെ ഞെട്ടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്‍ നേതാക്കള്‍ രംഗത്ത് എത്തുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പറയുന്ന കാര്യത്തില്‍ വ്യക്തത ഉണ്ടായിരിക്കണം. വിഴിഞ്ഞത്തില്‍ ഇപി ജയരാജന്‍ സ്വീകരിച്ച നിലപാട് തന്നെയാണ് തനിക്കെന്നും പികെ ശ്രീമതി വ്യക്തമാക്കി. വിഴിഞ്ഞം പോര്‍ട്ട് മുന്‍ മാനേജിംഗ് ഡയറക്ടറെ ഇത്ര തിടുക്കപ്പെട്ട് മാറ്റിയതിന് പിന്നിലെ അജണ്ടയെന്താണെന്ന് കെ.കെ രാഗേഷ് ചോദിച്ചത്. എന്നാല്‍ ദിവ്യ എസ് അയ്യര്‍ പ്രഗത്ഭയായ ഉദ്യോഗസ്ഥയാണെന്നും ഏത് സര്‍ക്കാരായാലും അവരോട് വിധേയത്വം പുലര്‍ത്തുന്നയാളാണെന്നും പികെ ശ്രീമതി വ്യക്തമാക്കി.

മാറ്റം സ്വാഭാവികമാണ്. അവര്‍ ഏതെങ്കിലും അനീതി കാട്ടിയെന്ന് കരുതുന്നില്ല. കാരണം പറയേണ്ടത് മുഖ്യമന്ത്രിയാണ്. ജോണ്‍ ബ്രിട്ടാസിന്റെ അഭിപ്രായം തനിക്കില്ല. സര്‍ക്കാര്‍ തീരുമാനം പോലെയാണ് മാറ്റം വരുന്നതെന്നും ശ്രീമതി പറഞ്ഞു.

 

Top