കണ്ണൂർ : കണ്ണൂർ ജില്ലയിൽ ഇടതുപക്ഷം ഒമ്പത് സീറ്റിൽ വിജയിക്കുമെന്ന് എക്സിറ്റ് പോള്‍ ഫലം.പേരാവൂരിൽ സണ്ണി ജോസഫ് തോൽക്കും .കണ്ണൂരിലും അഴീക്കോടും കനത്ത പോരാട്ടം . അതേസമയം പയ്യന്നൂരില്‍ എല്‍ഡിഎഫ് ജയിക്കുമെന്ന് മനോരമ ന്യൂസ് വിഎംആര്‍ എക്സിറ്റ് പോള്‍ ഫലം. പക്ഷേ എല്‍ഡിഎഫിന്റെ ഭൂരിപക്ഷം കുറയുമെന്ന് എക്സിറ്റ് പോള്‍ സൂചന നല്‍കുന്നു. എല്‍ഡിഎഫ് യുഡിഎഫിനേക്കാള്‍ 5.50 % വോട്ടിന് മുന്നിലാണ്. വോട്ടുശതമാനം ഇങ്ങനെ: എല്‍ഡിഎഫ് 45.40 ശതമാനം, യുഡിഎഫ് 39.90 %, എന്‍ഡിഎ 12.50 ശതമാനം. 5.50 % മാര്‍ജിനില്‍ എല്‍ഡിഎഫ് പയ്യന്നൂരില്‍ നിലനിര്‍ത്തുമെന്നാണ് പ്രവചനം. 2016ല്‍ സി.കൃഷ്ണന്‍ നേടിയ ഭൂരിപക്ഷത്തില്‍ (28.07 %– 40263 വോട്ട്) കാര്യമായ ഇടിവുണ്ടാകും.
എന്‍ഡിഎ 2016ലേക്കാള്‍ 2 ശതമാനം വരെ കൂടുതല്‍ വോട്ട് നേടാം. മറ്റുള്ളവര്‍ 2.10 %. ഇത് അസാധാരണമല്ല. ഇടതുകോട്ടയായി കല്യാശേരി തുടരുമെന്നാണ് അടുത്ത പ്രവചനം. 23.50 % മാര്‍ജിനില്‍ കല്യാശേരി എല്‍ഡിഎഫ് നിലനിര്‍ത്തുമെന്ന് എക്സിറ്റ് പോള്‍ പ്രവചിക്കുന്നു. വോട്ടുശതമാനം: എല്‍ഡിഎഫ് 53.70 ശതമാനം, യുഡിഎഫ് 30.20 ശതമാനം, എന്‍ഡിഎ 13.50 ശതമാനം വോട്ടും നേടും. സിപിഎമ്മിലെ എം.വിജിന്‍ മികച്ച വിജയം നേടുമെന്ന് എക്സിറ്റ് പോള് പറയുന്നു. ടി.വി.രാജേഷ് 2016ല്‍ നേടിയ മാര്‍ജിന്‍ 30.91 % (42891വോട്ട്). ബിജെപി വോട്ട് ഇത്തവണ 5 ശതമാനമെങ്കിലും ഉയരുമെന്നാണ് പ്രവചനം.
തളിപ്പറമ്പില്‍ എം.വി.ഗോവിന്ദന്‍ 16.90 % വോട്ടിന് മുന്നിലെന്ന് എക്സിറ്റ് പോള് പറയുന്നു. എല്‍ഡിഎഫ് വോട്ട് ഇത്തവണയും 50 ശതമാനം കടക്കുമെന്നാണ് പ്രവചനം. വോട്ടുശതമാനം ഇങ്ങനെ: എല്‍ഡിഎഫ് 50.60 ശതമാനം, യുഡിഎഫ് 37.70 ശതമാനം, എന്‍ഡിഎ 10.70 ശതമാനം. കഴിഞ്ഞ നിയമസഭയിലെ മികച്ച സാമാജികരിലൊരാളായ ജെയിംസ് മാത്യു 2016ല്‍ 40617 വോട്ടിന് (25.39 %) ജയിച്ച മണ്ഡലം എല്‍.ഡി.എഫ് വലിയ മാര്‍ജിനില്‍ നിലനിര്‍ത്തുമെന്ന് എക്സിറ്റ് പോള്‍. സിപിഎം സംസ്ഥാനസെക്രട്ടേറിയറ്റംഗം എം.വി.ഗോവിന്ദന് 16.90 % ലീഡാണ് പ്രവചനം. യു.ഡി.എഫ് വോട്ട് നേരിയ തോതില്‍ ഉയരും. എല്‍ഡിഎഫ് വോട്ട് 2016ലെപ്പോലെ 50 ശതമാനം കടന്നേക്കും. മറ്റുള്ളവര്‍ 5.00 %. കഴിഞ്ഞ തവണത്തേതിന്റെ ഇരട്ടിയാണിത്.
]ഇരിക്കൂറില്‍ കനത്ത പോരാട്ടം ആണ് പോള്‍ പ്രവചിക്കുന്നത്. ഇരിക്കൂര്‍ എക്സിറ്റ് പോളില്‍ യുഡിഎഫ് ലീഡ് പക്ഷേ 1.90 % മാത്രം. ശക്തമായ പോരാട്ടം കാഴ്ച വച്ച് കേരള കോണ്‍ഗ്രസ്–എം രംഗത്തെത്തുന്നു എന്ന എക്സിറ്റ് പോള്‍ സൂചിപ്പിക്കുന്നു. ബിജെപിക്കും വോട്ട് വര്‍ധന പ്രവചിക്കുന്നുണ്ട്. വോട്ടുശതമാനം; യുഡിഎഫ് 45.20%, എല്‍ഡിഎഫ് 43.30 %, എന്‍ഡിഎ 11.00 %. കടുത്ത മല്‍സരത്തിനൊടുവില്‍ യുഡിഎഫ് 1.90 % വോട്ടിന് മുന്നിലെന്നാണ് പ്രവചനം. 2016ല്‍ കെ.സി.ജോസഫ് 6.52 ശതമാനം (9647 വോട്ട്) ഭൂരിപക്ഷത്തിന്റെ അടുത്ത് ഇത്തവണ യുഡിഎഫ് എത്തുന്നില്ല. ബിജെപി വോട്ട് ഇരട്ടിയാകുമെന്ന് എക്സിറ്റ് പോള് പറയുന്നു