കൊച്ചി:മാധ്യമപ്രവര്‍ത്തകരുടേയും ജീവനക്കാരുടേയും എതിര്‍പ്പുകള്‍ക്ക് മറികടന്ന് കേരളത്തിലെ പ്രമുഖമായ വാര്‍ത്താ ചാനല്‍ ഏഷ്യാനെറ്റ് കാവിവല്‍ക്കരിക്കാന്‍ നീക്കം.സ്ഥാപന ഉടമ രാജീവ് ചന്ദ്രശേഖരനോട് തങ്ങളെ ദ്രോഹിക്കുന്ന വാര്‍ത്തകള്‍ നല്‍കരുതെന്ന് ആര്‍എസ്എസ് കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടതായാണ് സൂചന.സംഘപരിവറിന്റെ ടിക്കറ്റിലാണ് രാജീവ് രാജ്യസഭയിലെത്തിയത്.എന്നാല്‍ ചാനലിന്റെ രാഷ്ട്രീയ നിലപാടുകളില്‍ പരമാവധി നിക്ഷപക്ഷത പുലര്‍ത്താന്‍ ഒരു പരിധി വരെ അദ്ധേഹത്തിനായിരുന്നു.എന്നാല്‍ ചാനലിലെ മാധ്യമപ്രവര്‍ത്തകര്‍ ഉയര്‍ത്തി പിടിക്കുന്ന പുരോഗമന രാഷ്ട്രീയം തങ്ങള്‍ക്ക് എതിരാകുന്നുവെന്ന വിലയിരുത്തലാണ് സംഘപരിവാറിന്റെ ഇടപെടലിന് പിന്നിലെന്നാണ് പറയപ്പെടുന്നത്.
കേരല നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ചാണ് കെദ്രനേതാക്കളുടെ ഇടപെടല്‍.ഇനി കാര്യമായ ബിജെപി വിരുദ്ധ വാര്‍ത്തകള്‍ നല്‍കരുതെന്നാണ് ഉടമ നിര്‍ദ്ധെശിച്ചിരിക്കുന്നതെന്നും പറയപ്പെടുന്നു.മുന്‍പ് ഇത് പോലെ സംഘപരിവാര്‍ നേതൃത്വം ഇടപെട്ടപ്പോള്‍ ചാനലിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എതിര്‍പ്പുമായി വന്നിരുന്നു.വാര്‍ത്താ വിഭാഗത്തിന്റേയും ചാനലിന്റെ ഉള്ളടക്കത്തിന്റേയും പൂര്‍ണ്‍ന ചുമതയുള്ള ടിഎന്‍ ഗോപകുമാര്‍ അന്തരിച്ചതോടെ ഇനി തങ്ങളുടെ അജണ്ട നടപ്പാക്കമെന്നാണ് ആര്‍എസ്എസിന്റെ കണക്കുക്കൂട്ടല്‍.
എന്നാല്‍ മാധ്യമപ്രവര്‍ത്തകരില്‍ ഭൂരിഭാഗത്തിനും ഈ നീക്കത്തില്‍ വലിയ രോഷമാണ് ഉള്ളത്.കതിരൂര്‍ മനോജ് വധക്കേസില്‍ ജയരാജന്റെ അറസ്റ്റ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്തത് ഏകപക്ഷീയമായാണെന്ന് ഇതിനകം തന്നെ ആരോപണം ഉയര്‍ന്നിട്ടുണ്ട്.തിരഞ്ഞെടുപ്പ് അടുക്കന്നതോടേ കൂടുതല്‍ ബിജെപി അനുകൂല നിലപാടുമായി ഏഷ്യാനെറ്റ് രംഗത്തെത്തുമെന്നാണ് സൂചന.
എഡിറ്റോറിയല്‍ വിഭാഗത്തിന് സ്ഥാപന ഉടമ ഈ നിര്‍ദ്ധേശം നല്‍കി കഴിഞ്ഞതായാണ് സൂചന.മുന്‍പ് ബിജെപിക്കെതിരെ വലിയ വാര്‍ത്തകല്‍ വരുന്നു എന്ന ആക്ഷെപമുയര്‍ത്തി കേരളത്തിലെ പാര്‍ട്ടി നേതാക്കള്‍ ചാനല്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തിരുന്നു.എന്നാല്‍ പിന്നീട് ബിജെപി നിലപാട് മയപ്പെടുത്തുകയായിരുന്നു.അതിന് ശേഷം രാജീവ് ചന്ദ്രശേഖര്‍ ബിജെപി വേദിയില്‍ എത്തിയതും വലിയ വാര്‍ത്തയായിരുന്നു.പുതിയ സാഹചര്യത്തില്‍ ഏഷ്യാനെറ്റിന്റെ രാഷ്ട്രീയ നിലപാട് മാറ്റുന്നത് വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുമെന്നാണ് വിലയിരുത്തുന്നത്.