സ്വന്തം ലേഖകൻ
തിരുവനന്തപുരം : കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി അശ്വതി ശ്രീകാന്തിന് ചിത്രത്തിന് താഴെ വന്ന ഒരു കമന്റും അതിന് അശ്വതി നൽകിയ മറുപടിയുമാണ് വൈറലായി മാറിയിരിക്കുന്നത്.
അശ്വതി ഫെയ്സ്ബുക്കിൽ പ്രൊഫൈൽ ചിത്രമാക്കിയ ഫേട്ടോക്ക് കീഴിലായാണ് ഒരു സോഷ്യൽ മീഡിയാ യൂസർ മോശം തീരെ തരംതാണ അശ്ലീല കമന്റുമായി എത്തിയത്. എന്നാൽ അശ്വതിയാകട്ടെ കുറിക്ക് കൊള്ളുന്ന മറുപടിയാണ് ഇയാൾക്ക് നൽകിയത്
‘സൂപ്പർ ആവണമല്ലോ…ഒരു കുഞ്ഞിന് രണ്ട് കൊല്ലം പാലൂട്ടാൻ ഉള്ളതാണ് ജീവൻ ഊറ്റി കൊടുക്കുന്നത് കൊണ്ട് തന്നെ താങ്കളുടെ അമ്മയുടെത് ഉൾപ്പെടെ ഞങ്ങൾ സകല പെണ്ണുങ്ങളുടെയും സൂപ്പർ തന്നെ ആണ്…!!’എന്നായിരുന്നു നടി ഇയാളുടെ കമന്റിന് മറുപടി പറഞ്ഞത്.
ഇതിനു പിന്നാലെ നിരവധി പേരാണ് അശ്വതിയുടെ ഈ മറുപടി കമന്റിനെ പ്രശംസിച്ചുകൊണ്ട് രംഗത്തുവന്നത്. നിരവധി പേർ ഇത് സ്ക്രീൻ ഷോട്ട് എടുത്ത് പ്രൊഫൈലിൽ പോസ്റ്റ് ചെയ്തിട്ടുമുണ്ട്.
ഇയാൾക്ക് തക്കതായ മറുപടി നൽകിയതിനാണ് സോഷ്യൽ മീഡിയ അശ്വതിയെ പ്രകീർത്തിക്കുന്നത്.