അതിരപ്പിള്ളി പദ്ധതിയുടെ മറവില്‍ കോടികള്‍ കൊള്ളയടിക്കാനുളള നീക്കമോ? തുടക്കത്തിലേ മുഖം നഷ്ടപ്പെട്ട് പിണറായി വിജയന്‍; രണ്ടാം ലാവ്‌ലിന്‍ അനുവദിക്കില്ലെന്ന് സോഷ്യല്‍ മീഡിയ

കൊച്ചി: അതിരപ്പിള്ളി പദ്ധതിയ്ക്കുവേണ്ടി മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും രംഗത്തെത്തിയത് കോടികളുടെ കമ്മീഷന്‍ ലക്ഷ്യം വച്ചെന്ന് സോഷ്യല്‍ മീഡിയയില്‍ ആരോപണം. അതിരപ്പിള്ളി പദ്ധതിയെ രണ്ടാം ലാവ്‌ലിനാക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് വിടി ബല്‍റാം എല്‍എല്‍എയും രംഗത്തെത്തിയതോടെ വിവാദം കൊഴുക്കുകയാണ്. അതിരപ്പിള്ളി പദ്ധതിക്കെതിരെ നിലപാടെടുത്ത വിഎസ് അച്യുതാനന്ദനെയും മന്ത്രി സുനില്‍കുമാറിനെയും പിന്തുണയ്ക്കണമെന്ന ഹാഷ് ടാഗ് കാമ്പയിനും ബല്‍റാം എംഎല്‍എ തുടങ്ങിക്കഴിഞ്ഞു.

2000 കോടിയ്ക്കുമേലെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ചിലവ് കണക്കാക്കിയ അതിരപ്പിള്ളി ജല വൈദ്യുത പദ്ധതിയ്ക്ക നിലവില്‍ ഇതിനിരട്ടിയോളം കോടികള്‍ വേണ്ടിവരും. ഇതിലുള്ള കമ്മീഷനാണ് മന്ത്രിമാരുടെ തിരക്ക് പിടിച്ച വികസന സ്വപ്‌നങ്ങള്‍ക്കെന്നാണ് സോഷ്യല്‍ മീഡിയ ആരോപിക്കുന്നത്. ഒരു വൈദ്യുത പദ്ധതിയുടെ പേരിലായിരുന്നു പിണറായി വിജയന്‍ വര്‍ഷങ്ങളോളം അഴിമതിക്കാരനായി ചിത്രീകരിക്കപ്പെട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അഴിമതി കേസില്‍ കോടതി വെറുതെ വിട്ട് മുഖ്യമന്ത്രി പദത്തിലെത്തിയ പിണറായി വിജയനെ വീണ്ടു മറ്റൊരു വൈദ്യുത പദ്ധതി വീണ്ടും കുരുക്കുകയാണോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉയര്‍ത്തുന്ന സംശയം. ലാവ്‌ലിന്‍ കേസില അഴിമതി പിണറായി വിജയനെന്ന രാഷ്ട്രീയക്കാരനെ കേരളത്തില്‍ അഴിമതിക്കാരനാക്കി ചിത്രീകരിച്ചിരുന്നു.

അതിരപ്പിള്ളി പദ്ധതി നടപ്പാക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനവും വിരല്‍ ചൂണ്ടുന്നത് വന്‍ അഴിമതിയിലേയ്ക്ക് തന്നെയാണോ എന്നാണ് എല്ലാവരും ഉന്നയിക്കുന്ന സംശയം. ഇടതുമുന്നണിയിലെ പ്രമുഖ കക്ഷിയായ സിപിഐ അതിരപ്പിള്ളി പദ്ധതിയോട് നേരത്തെ തന്നെ പരസ്യമായ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തകരും ദലിത് സംഘടനകളും പദ്ധതിക്കെതിരായി പ്രക്ഷോഭ രംഗത്താണ്. ഇതറിഞ്ഞിട്ടു അതിരപ്പിള്ളി പദ്ധതി നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനമാണ് സംശയത്തിനിട നല്‍കുന്നത്.

Top