സ്വന്തം ലേഖകൻ
ഇടുക്കി: മറയൂരിൽ വാഹന പരിശോധനയ്ക്കിടെ പൊലീസുകാർക്കെതിരെ യുവാവിന്റെ ആക്രമണം.മറയൂർ കോവിൽക്കടവ് സ്വദേശി സുലൈമാനാണ് പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചത്.
യുവാവിനെ പൊലീസ് പിടികൂടി.ലോക്ഡൗണിന്റെ ഭാഗമായുളള വാഹന പരിശോധന നടത്തുന്ന പൊലീസ് സംഘത്തിനടുത്തേക്ക് മാസ്‌ക് വയ്ക്കാതെ സുലൈമാൻ എത്തുകയായിരുന്നു.
എന്നാൽ മാസ്‌ക് ധരിക്കാത്തത് പൊലീസ് ചോദ്യം ചെയ്തതോടെ ഇയാൾ ഉദ്യോഗസ്ഥർക്ക് നേരെ തട്ടിക്കയറാനും അസഭ്യം പറയാനും തുടങ്ങി. ഇത് അന്വേഷിച്ച സി.ഐ രതീഷിനെ ഇയാൾ കല്ലെടുത്തടിച്ചു. തടയാനെത്തിയ സിപിഒ അജീഷിനെയും ഇയാൾ കല്ലുകൊണ്ടടിച്ചു.
അക്രമത്തിൽ പരിക്കേറ്റ അജീഷിന്റെ നില ഗുരുതരമാണ്.
പരിക്കേറ്റവരെ ആദ്യം മറയൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും തുടർന്ന് അവിടെ നിന്ന് അടിമാലി താലൂക്ക് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.
അതേസമയം സുലൈമാനെ മറ്റ് പൊലീസുകാർ സ്‌റ്റേഷനിലെത്തിച്ചു,