താനൂരില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

തിരൂര്‍: താനൂരില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. തലയില്‍ വെട്ടേറ്റ പ്രവര്‍ത്തകന്റെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അഞ്ചുടി സ്വദേശി കുപ്പന്റെ പുരയ്ക്കല്‍ ഷംസു (40) വെളിയച്ചാന്റെ പുരയ്ക്കല്‍ മുസ്തഫ (49) എന്നിവര്‍ക്ക് നേരെയാണ് തിങ്കളാഴ്ച്ച രാത്രി ആക്രമണമുണ്ടായത്. മുസ്തഫയുടെ കൈപ്പത്തിക്കും ഷംസുവിന് തലയ്ക്കും ശരീരമാസകലവും വെട്ടേറ്റ് ഗുരുതരമായ പരിക്കുണ്ട്.

രണ്ടുപേരെയും ആദ്യം തിരൂര്‍ ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അക്രമം നടന്ന ഭാഗത്ത് വന്‍ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്. മത്സ്യത്തൊഴിലാളികളായ ഇരുവര്‍ക്കും മത്സ്യത്തൊഴിലാളികളുടെ യോഗം കഴിഞ്ഞ് തിരിച്ചുവരുമ്പോഴാണ് വെട്ടേറ്റത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top