അട്ടപ്പാടി മാവോവാദി ഏറ്റുമുട്ടല്‍: മലയാളികളടക്കം അഞ്ചുപേര്‍ക്കെതിരെ കേസ്

അഗളി: അട്ടപ്പാടി വനമേഖലയില്‍ പോലിസും മാവോവാദികളും തമ്മിലുണ്ടായ വെടിവെപ്പില്‍ അഞ്ച് മാവോവാദികള്‍ക്കെതിരെ പോലീസ് കേസെടുത്തു. മലയാളികളായ രണ്ട് പേര്‍ ആക്രമണത്തില്‍ പങ്കെടുത്തതായി എഫ്.ഐ.ആറില്‍ പറയുന്നു. കേസ് തീവ്രവാദ സ്വഭാവമുള്ളതിനാല്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറും. വനമേഖലയില്‍ പരിശോധന നടത്തുകയായിരുന്ന പോലിസ് സംഘത്തിന് നേരെ മാവോവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ട മലയാളികള്‍ ഒരാള്‍ വയനാട് സ്വദേശി സോമനാണ്.

മറ്റൊരാള്‍ അഗളി സ്വദേശിയാണ്. ഇയാളുടെ പേരു വിവരങ്ങള്‍ പോലിസ് പുറത്തു വിട്ടിട്ടില്ല. ഇയാള്‍ക്കെതിരെ നിരവഘി പരിശോധന പോലിസ് നടത്തി. ഇവരോടപ്പം കന്യാകുമാരിയെന്ന വനിതയും സംഘത്തിലുണ്ടായിരുന്നുവെന്ന് പോലിസ് പറഞ്ഞു. അഗളി ഡി വൈ എസ് പി ഷാനവാസ്, സി ഐ കെ എം ദേവസ്യ എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. കടുകുമണ്ണ മേഖലയില്‍ നിന്നും പോലിസ് സംഘത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. മരങ്ങള്‍ക്കിടയില്‍ മറഞ്ഞു നിന്ന് പോലിസും തിരികെ വെടി വച്ചു. അഞ്ചുമിനിറ്റ് തുടര്‍ച്ചയായി വെടിവയ്പ്പ് നടന്നതായി പറയുന്നു. ഇതിനിടയില്‍ കാട്ടിനകത്തുണ്ടായിരുന്നവര്‍ ചിതറിയോടി. ഇതില്‍ ഒരു സ്ത്രീയെ കണ്ടതായി പോലിസ് പറഞ്ഞു. വെടിവയ്പ്പില്‍ രണ്ട് മാവോവാദികള്‍ പരിക്കേറ്റതായി സൂചനയുണ്ട്. വനത്തല്‍ നടത്തിയ പരിശോധനയില്‍ ലഘുലേഖകളും തുണി, സോപ്പ്, പാത്രങ്ങള്‍,പ്ലാസ്റ്റിക ഷീറ്റ് എന്നിവ കണ്ടെടുത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top