യുക്രെയ്നിയന്‍ സൈന്യത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് ഈ ശ്രമങ്ങള്‍ പരാജയപ്പെടുത്താനായത്.
വാഗ്നര്‍ ഗ്രൂപ്പ്, ചെചെന്‍ വിമതര്‍ എന്നീ രണ്ട് സംഘങ്ങളെയാണ് ഇതിനായി നിയോഗിച്ചിരുന്നത്. വാഷിംഗ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് റഷ്യയുടെ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസ് ആണ് ഇതേക്കുറിച്ച് വിവരം നല്‍കിയത്. യുദ്ധത്തോട് താല്പര്യമില്ലാത്ത ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസിലെ ഉദ്യോഗസ്ഥരാണ് ഈ വിവരങ്ങള്‍ യുക്രെയ്ന് കൈമാറിയതെന്ന് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
സെലന്‍സ്കിയെ കൊലപ്പെടുത്താന്‍ എത്തിയ സംഘത്തെ ഇല്ലാതാക്കിയെന്ന് യുക്രെയ്ന്റെ നാഷണല്‍ സെക്യൂരിറ്റി ആന്‍ഡ് ഡിഫന്‍സ് കൗണ്‍സില്‍ സെക്രട്ടറി ഒലെക്സി ഡാനിലോവ് പറഞ്ഞു.യുക്രെയ്ന്റെ തലസ്ഥാനമായ കീവിന്റെ പ്രാന്തപ്രദേശത്ത് വച്ച് ചെചെന്‍ സംഘത്തെ കൊലപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുക്രെയ്നിലെ യുദ്ധത്തിന്റെ തുടക്കത്തില്‍ സെലെന്‍സ്കിയെ ഒഴിപ്പിക്കാന്‍ യുഎസ് വാഗ്ദാനം ചെയ്തിരുന്നു. പക്ഷേ അദ്ദേഹം ഈ വാഗ്ദാനം നിരസിച്ചു. തന്റെ സംരക്ഷണ സേനയ്ക്കും ഏറ്റവും അടുത്ത അനുയായികള്‍ക്കുമൊപ്പം റഷ്യന്‍ സേനയെ നേരിടാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം.
സെലന്‍സ്കിയുടെ തീരുമാനത്തെ ഫ്രാന്‍സ് ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ പ്രശംസിച്ചിരുന്നു. പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ സെലന്‍സ്കിയെ “ബഹുമാനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ധൈര്യത്തിന്റെയും മുഖം’ എന്നാണ് വിശേഷിപ്പിച്ചത്.