സി.കെ.ശശീന്ദ്രന്റെ ലാളിത്യമാണ് കല്‍പറ്റയില്‍ യുഡിഎഫിന്റെ പരാജയത്തിനു കാരണമെന്ന് യുഡിഎഫ് ജില്ലാ കണ്‍വീനര്‍

കല്‍പറ്റ: യുഡിഎഫിലെ ഐക്യക്കുറവുകൊണ്ടല്ല കല്‍പറ്റയില്‍ പരാജയമുണ്ടായതെന്ന് യുഡിഎഫ് വയനാട് ജില്ലാ കണ്‍വീനര്‍ കെ.കെ. കരീം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന സി.കെ. ശശീന്ദ്രന്റെ ലാളിത്യമാണ് യുഡിഎഫിന്റെ പരാജയത്തിനു കാരണമെന്നും കരീം പറഞ്ഞു.

സിറ്റിംഗ് എംഎല്‍എ ആയിരുന്ന എം.വി. ശ്രേയാംസ്‌കുമാറിനെ 13,083 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ശശീന്ദ്രന്‍ കല്‍പറ്റ യുഡിഎഫില്‍ നിന്ന് തിരിച്ചു പിടിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ വന്ന വീഴ്ചയാണ് മന്ത്രിയായിരുന്ന പി.കെ. ജയലക്ഷ്മിയുടെ പരാജയത്തിനു കാരണമെന്നും യുഡിഎഫ് വിലയിരുത്തി.

സാധാരണക്കാരിലൊരാളായി അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിക്കുന്ന നേതാവായ സി.കെ. ശശീന്ദ്രനെ നിര്‍ത്തിയാല്‍ വിജയം ഉറപ്പിക്കാമെന്ന എല്‍ഡിഎഫ് കണക്കുകൂട്ടല്‍ വിജയിക്കുകയായിരുന്നു. ആദിവാസി മേഖലയിലുള്‍പ്പെടെ ജനകീയനാണ് ശശീന്ദ്രന്‍.

Top