സംഗീതം പഠിക്കാനെത്തിയ പെണ്‍കുട്ടിക്ക് പീ‍ഡനം

ഇടുക്കിയിലാണ് സംഭവം. സംഗീതം പഠിക്കാനെത്തിയ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനാണ് സംഗീതാധ്യാപകന്‍ അറസ്റ്റില്‍ ആയത്. ഇയാളുടെ ബന്ധു കൂടിയാണ് പീഡനത്തിന് ഇരയായ പെണ്‍കുട്ടി.

കലാകാരന്‍റെ കലാലയമെന്ന സ്ഥാപനം നടത്തുന്ന പുറ്റടി അമ്പലമേട് സ്വദേശി കൊല്ലം പറമ്പില്‍ കുഞ്ഞുമോനെയാണ് (50) പോലീസ് അറസ്റ്റ് ചെയ്തത്. പോക്‌സോ നിയമപ്രകാരം ഇയാള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഏപ്രില്‍ മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സ്ഥാപനത്തില്‍ കീ ബോര്‍ഡ് പഠിക്കാനെത്തിയപ്പോഴാണ് കുഞ്ഞുമോന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടി ഇതേക്കുറിച്ചു രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് അവര്‍ വനിതാ ഹെല്‍പ്പ് ലൈനിന് വിവരം നല്‍കി. ഇതോടെയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം കുഞ്ഞുമോന്‍ ഒളിവില്‍പ്പോവുകയായിരുന്നു. ദിവസങ്ങളോളം ഒളിവില്‍ കഴിഞ്ഞ ഇയാളെ പുറ്റടിയില്‍ നിന്നാണ് വണ്ടന്‍മേട് പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതിയെ റിമാന്‍ഡ് ചെയ്തു.

Top