ബാഹുബലി ഇനി വീട്ടിലിരുന്നു കാണാം; ബാഹുബലി സീരിയല്‍ രൂപത്തില്‍ എത്തുന്നു

ബാഹുബലി ഇനി നിങ്ങളുടെ വീട്ടിലെത്തും. ചിത്രം ഇനി സീരിയലായും കാണാനാകുമെന്ന് ചിത്രത്തിന്റെ നിര്‍മാതാവ് ശോബു യാര്‍ലഗദ്ദ അറിയിച്ചു. ബാഹുബലി ദി കണ്‍ക്ലൂഷന്റെ പ്രൊമോഷന്‍ സമയത്ത് ചിത്രം ടിവി സീരിയല്‍ ആക്കുന്നതിനെ പറ്റി ആലോചിക്കുകയാണെന്ന് സംവിധായകന്‍ എസ് എസ് രാജമൗലി അറിയിച്ചിരുന്നു. പത്തോ പതിനഞ്ചോ എപ്പിസോഡുകളിലായി തീര്‍ക്കുന്ന വിധത്തിലാകും സീരിയല്‍ നിര്‍മിക്കുക.

സീരിയല്‍ ആദ്യം ഹിന്ദിയിലാകും സംപ്രേഷണം ചെയ്യുക എന്നും ശോബു അറിയിച്ചു. ദേശീയഭാഷ ആയതിനാലാണ് ബാഹുബലി സീരിയല്‍ ആദ്യം ഹിന്ദിയില്‍ സംപ്രേഷണം ചെയ്യുക. തുടര്‍ന്ന് മറ്റുള്ള ഭാഷകളിലും സീരിയല്‍ കാണാനാകുമെന്നും ശോബു പറഞ്ഞു. എന്നാല്‍ സീരിയലിനെ പറ്റി കൂടുതല്‍ വിവരങ്ങള്‍ അദ്ദേഹം പങ്കുവെച്ചിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ മാസം 28ന് റിലീസ് ആയ ചിത്രം ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്. 1000 കോടി ക്ലബ്ബില്‍ കയറുന്ന ആദ്യ ഇന്ത്യന്‍ ചിത്രമാകുമിത് എന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.

Top