കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഗൂഡാലോചനാ കേസിൽ പ്രതിയാക്കി ജയിലിൽ അടച്ചിരിക്കുന്ന നടൻ ദിലീപിന് ഹൈക്കോടതിയിൽ നിന്നും ജാമ്യം കിട്ടും .പോലീസ് കണ്ടെത്തിയിരിക്കുന്ന ഗൂഡാലോചന കേസുമായി കണക്ട് ചെയ്യാനുള്ള തെളിവുകൾ ശക്തമല്ല എന്ന് മാത്രമല്ല സംശയകരം എന്നുള്ളതുമാണ് എന്നാണ് സൂചന .റിമാന്‍ഡിലായ നടന്‍ ദിലീപ് ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ച സാഹചര്യത്തില്‍ കേരളം ഉറ്റുനോക്കുന്നത് താരം പുറത്തിറങ്ങുമോ എന്നറിയാനാണ്. കേരളം കാതോര്‍ത്ത കേസിലെ അന്വേഷണം അന്തിമഘട്ടത്തിലെത്തിനില്‍ക്കുമ്ബോള്‍ പഴുതടച്ചുള്ള തെളിവുകളാണ് പൊലീസ് ഹാജരാക്കുക. ഈ ഘട്ടത്തില്‍ ദിലീപ് പുറത്തിറങ്ങുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് പൊലീസ് ചൂണ്ടിക്കാട്ടും. വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ ഒരിക്കല്‍ അടുത്ത സുഹൃത്തായിരുന്ന യുവനടിക്കെതിരെ ഗൂഢാലോചന നടത്തി ക്രൂരമായ കുറ്റകൃത്യത്തിന് ഇരയാക്കിയെന്നതാണ് ദിലീപിനെതിരയുള്ള പ്രധാന ആരോപണം. കേസില്‍ അകപ്പെടുന്നതിന് മുന്‍പേ തന്നെ ദിലീപ് പറയുന്നത് തന്നെ കുടുക്കിയതാണ് എന്നാണ്. ആലുവ കോടതി ജാമ്യം നല്‍കാത്ത പശ്ചാത്തലത്തിലാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. നടിയെ ആക്രമിക്കാന്‍ പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ കൊടുത്തതിന് ദിലീപ് അറസ്റ്റിലായിട്ട് ഒരാഴ്ചയാകുന്നു. വരുന്ന 25ാം തിയ്യതി വരെ നടന്‍ റിമാന്‍ഡിലാണ്.
നേരത്തെ തന്നെ ദിലീപ് പുറത്തിറങ്ങിയാല്‍ നടിയെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമുണ്ടാകുമെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ദിലീപിന്റെ ജാമ്യ ഹര്‍ജി കേസ് ഡയറിയുടെ കരുത്തുകൊണ്ട് മറികടക്കാമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ. കൂടുതല്‍ തെളിവുകള്‍ മുദ്രവെച്ച കവറില്‍ ഹൈക്കോടതിയില്‍ ഹാജരാക്കും. നിലവിലുള്ള തെളിവുകള്‍ക്ക് പുറമെ ചില ശാസ്ത്രീയ തെളിവുകളും മൊഴികളും ശേഖരിച്ചിട്ടുണ്ട്. ഇതുകൂടി ജാമ്യ ഹര്‍ജി പരിഗണിക്കുന്ന വേളയില്‍ മുദ്രവെച്ച കവറില്‍ കോടതിയില്‍ ഹാജരാക്കും.മുഖ്യപ്രതിക്ക് ജാമ്യം നല്‍കുന്നത് കേസ് അട്ടിമറിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സഹായകമാകുമെന്നും പൊലീസ് വാദിക്കും. വരാപ്പുഴ, പറവൂര്‍ പീഡന കേസുകളിലെ അനുഭവവും കോടതിയുടെ ശ്രദ്ധയില്‍ പെടുത്തും. ദിലീപിന് വേണ്ടി പി ആര്‍ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നതും കോടതിയില്‍ വാദമുഖം തുറക്കും. സമൂഹത്തില്‍ വലിയ സ്വാധീനമുള്ള പ്രതി പുറത്തിറങ്ങിയാല്‍ അന്വേഷണത്തെ ബാധിക്കുമെന്ന വാദം ഹൈക്കോടതി മുഖവിലയ്ക്കെടുക്കുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.അതേ സമയം കീഴ്കോടതി തള്ളിയ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ അനുകൂലമായി മാറുമെന്നാണ് ദിലീപ് അനുകൂലികളുടെ വിലയിരുത്തല്‍. ദിലീപിനെതിരായ തെളിവുകളൊന്നും കേസ് ഡയറിയില്ലെന്നും ക്രിമിനലായ ഒന്നാം പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സമൂഹത്തില്‍ വിലയും നിലയുമുള്ള വ്യക്തിയെ തേജോവധം ചെയ്യുകയാണെന്നും ദിലീപിന്റെ അഭിഭാഷകന്‍ രാംകുമാര്‍ ചൂണ്ടികാട്ടും.
ഹൈക്കോടതിയെ അല്ല സുപ്രീംകോടതിയെ വരെ വേണമെങ്കില്‍ സമീപിക്കാനും ജാമ്യം നേടാനുമാണ് ദിലീപിന്റെ ശ്രമം എന്നാണ് അറിയുന്നത്. മനസാക്ഷി സൂക്ഷിപ്പുകാരനായ മനേജര്‍ അപ്പുണ്ണി പിടിയിലാവും മുന്‍പ് ജാമ്യം നേടാനാണ് ശ്രമം. ദിലീപിന് വേണ്ട് വക്കീലായ രാംകുമാര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ രണ്ട് സ്ത്രീകൾക്കെതിരെ പരാമർശം ഉണ്ടായിരുന്നു. ആക്രമിക്കപ്പെട്ട നടിയോട് വൈരാഗ്യമുള്ളത് രണ്ട് സ്ത്രീകളുടെ മനസ്സിലാണ്. അല്ലാതെ ഇപ്പോള്‍ പ്രതി ചേര്‍ക്കപ്പെട്ട ദിലീപിനല്ല. സ്ത്രീകള്‍ തമ്മിലുള്ള വിദ്വേഷത്തിന് ദിലീപിനെ പ്രതിയാക്കിയതാണെന്നും ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു.പോലീസിന്റെ റിമാന്‍സ് റിപ്പോര്‍ട്ടിലെ കുറ്റങ്ങള്‍ ചെയ്തിരിക്കുന്നത് ദിലീപിന്റെ ഡ്രൈവറടക്കമുള്ള സഹായികളാണ്. എന്നാല്‍ ദിലീപിനെയാണ് കേസില്‍ പ്രതിയാക്കി അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.ആദ്യ കുറ്റപത്രത്തില്‍ പറയാത്ത ഗൂഢാലോചനക്കാര്യം ഇപ്പോള്‍ ചേര്‍ത്തിരിക്കുന്നത് ദിലീപിനെ കുടുക്കാനാണെന്നും ജാമ്യാപേക്ഷയില്‍ ആരോപിച്ചിരുന്നു.
അതേസമയം നടിയെ ആക്രമിച്ച കേസില്‍ എംഎല്‍എമാരുടെ മൊഴിയെടുക്കും. പി ടി തോമസിന്റേയും അന്‍വര്‍ സാദത്തിന്റേയും മൊഴി രേഖപ്പെടുത്തും .രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരുവരും ഇന്ന് തിരുവനന്തപുരത്തായതിനാല്‍ അവിടെ എത്തിയായിരിക്കും അന്വേഷണ സംഘം ഇരുവരുടെയും മൊഴി എടുക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍ . നടി ആക്രമിക്കപ്പെട്ടതിന് ശേഷം സംഭവസ്ഥലത്ത് ആദ്യമെത്തിയ ആളായിരുന്നു പിടി തോമസ്.കേസില്‍ പോലീസ് അറസ്റ്റ് ചെയ്യപ്പെട്ട നടന്‍ ദിലീപിന്റെ അടുത്ത സുഹൃത്തെന്ന നിലയിലാണ് ആലുവ എംഎല്‍എ അന്‍വര്‍ സാദത്തിന്റെ മൊഴി പോലീസ് രേഖപ്പെടുത്തുന്നത്. അന്‍വര്‍ സാദത്തിനെതിരെ ദിലീപുമായി ചേര്‍ത്ത് നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇക്കാര്യങ്ങളും പരിശോധിക്കേണ്ടതുണ്ട്. അന്വേഷണ സംഘം രണ്ട് എംഎല്‍എമാര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്.തൃക്കാക്കര എംഎല്‍എയായ പിടി തോമസാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ആദ്യത്തെ അറസ്റ്റിന് വഴിവച്ചത്. സംഭവം നടന്ന രാത്രിയില്‍ നടിയെ സംവിധായകന്‍ ലാലിന്റെ വീട്ടില്‍ അക്രമിസംഘം ഉപേക്ഷിച്ചപ്പോള്‍ അവിടെ ആദ്യമെത്തിയവരില്‍ ഒരാള്‍ പിടി തോമസായിരുന്നു. നടിയുടെ ഡ്രൈവറായ മാര്‍ട്ടിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസിനെ സഹായിച്ചതും ഐജി പി.വിജയന് സംഭവം സംബന്ധിച്ച് വിവരമറിയിച്ചതും അദ്ദേഹമാണ്. സംഭവസ്ഥലത്ത് ആദ്യമെത്തിയ ആളായിട്ടും തന്റെ മൊഴി പൊലീസ് രേഖപ്പെടുത്താത്തില്‍ പിടി തോമസ് വിമര്‍ശനം ഉന്നയിച്ചിരുന്നു.
കേസില്‍ പൊലീസ് അറസ്റ്റ് ചെയ്യപ്പെട്ട നടന്‍ ദിലീപിന്റെ അടുത്ത സുഹൃത്തെന്ന നിലയിലാണ് ആലുവ എംഎല്‍എ അന്‍വര്‍ സാദത്തിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തുന്നത്. നടി ആക്രമിക്കപ്പെടുന്നതിന് മുന്‍പുള്ള ദിവസങ്ങളില്‍ താന്‍ ദിലീപിനെ നിരന്തരം ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നുവെങ്കിലും ഫോണ്‍ സ്വിച്ച് ഓഫായിരുന്നുവെന്നും പിന്നീട് സംഭവം നടന്ന് പിറ്റേ ദിവസമാണ് അദ്ദേഹത്തെ ലൈനില്‍ കിട്ടിയതെന്നുമാണ് മാധ്യമങ്ങളോട് അന്‍വര്‍ സാദത്ത് പറഞ്ഞത്.
ദിലീപുമായുള്ള ബന്ധത്തെക്കുറിച്ചും നടി ആക്രമിക്കപ്പെട്ട സംഭവത്തെക്കുറിച്ചുമുള്ള കാര്യങ്ങളും അന്‍വര്‍ സാദത്തില്‍ നിന്ന് പൊലീസ് തേടിയേക്കും.