തിരുവനന്തപുരം: സ്ത്രീ പീഡനക്കേസിൽ അറസ്റ്റിലായ കോവളം എംഎൽഎ എം.വിൻസന്‍റിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ബുധനാഴ്ചത്തേക്ക് മാറ്റി. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ഹർജി മാറ്റിയത്. നേരത്തെ കീഴ്ക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് വിൻസന്‍റ് ജില്ലാ കോടതിയിൽ ഹർജി നൽകിയത്.


