അപകടമല്ല, കരുതിക്കൂട്ടിയുള്ള കൊലപാതകം: ദുരൂഹതയൊന്നുമില്ലെന്ന പോലീസ് വാദം തെറ്റെന്ന് ബാലഭാസ്‌കറിന്റെ പിതാവ്

തിരുവനന്തപുരം: തിരുവനന്തപുരം പള്ളിക്കലില്‍ കാറപകടത്തില്‍ മരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആവര്‍ത്തിച്ച് പിതാവ് ഉണ്ണി രംഗത്ത്. കറപകടമല്ല, കരുതിക്കൂട്ടിയുള്ള കൊലപാതകമാണെന്നും അദ്ദേഹം പറഞ്ഞു. ബാലഭാസ്‌കറിന്റെ സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹതയൊന്നുമില്ലെന്ന പോലീസ് വാദം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. എട്ട് ലക്ഷം രൂപയുടെ സാമ്പത്തിക ഇടപാട് മാത്രമല്ല എന്ന വിവരം ബാലഭാസ്‌കര്‍ തന്നെ പറഞ്ഞിട്ടുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.

ബാലഭാസക്‌റിന്റെ ഡ്രൈവറായിരുന്ന അര്‍ജുന്‍ കൂടുതല്‍ കേസുകളിലെ പ്രതിയാണെന്നു പറഞ്ഞ ഉണ്ണി സംഭവം കരുതികൂട്ടിയുള്ള കൊലപാതകമാണെന്ന് തന്നെ സംശയിക്കുന്നുവെന്നും ആവര്‍ത്തിച്ചു. കേസിലെ അന്വേഷണ പുരോഗതി അപ്പപ്പോള്‍ അറിയിക്കാമെന്ന് സംസ്ഥാന പോലീസ് മേധാവി പറഞ്ഞിരുന്നു. എന്നാല്‍ ഇത് വരെ അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ല- ഉണ്ണി വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നേരത്തെയും പിതാവ് പറഞ്ഞിരുന്നു. പാലക്കാട്ടുള്ള ഒരു ആയുര്‍വേദ ഡോക്ടറുമായി ബാലുവിന് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം നടത്തിയെന്നും അന്വേഷണത്തില്‍ മറ്റ് ഇടപാടുകളൊന്നു കണ്ടെത്താനായില്ലെന്നുമായിരുന്നു പോലീസ് ഭാഷ്യം.

Top