ഉമ്മന്‍ചാണ്ടിയെ ബ്ലാക് മെയില്‍ ചെയ്തത് ബാലകൃഷ്ണപിള്ള!; തെളിവുകള്‍ പുറത്ത്

തിരുവനന്തപുരം: സോളാര്‍ വിഷയത്തില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ബ്ലാക് മെയില്‍ ചെയ്തത് ബാലകൃഷ്ണ പിള്ളയാണെന്ന് വെളിപ്പെടുത്തല്‍. കഴിഞ്ഞ ദിവസം സോളാര്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് താന്‍ ഒരാളുടെ ബ്ലാക്ക് മെയിലിന് വിധേയമായതായി ഉമ്മന്‍ചാണ്ടി പറഞ്ഞത്. ആ ഒരാള്‍ കേരളാ കോണ്‍ഗ്രസ്(ബി) നേതാവ് ബാലകൃഷ്ണ പിള്ളയാണെന്നാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഒരു സ്വകാര്യ മലയാളം ചാനലാണ് ഇത് സംബന്ധിച്ച തെളിവുകള്‍ പുറത്തുവിട്ടത്.

നിരവധി പേര്‍ തന്നെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട് .അതില്‍ ഒരാള്‍ക്കു വിധേയനായി എന്നതില്‍ ദുഃഖമുണ്ടെന്നും അതാരാണെന്ന് പിന്നീട് വെളിപ്പെടുത്താമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

റിപ്പോര്‍ട്ട് പുറത്ത് വിടുന്ന കാര്യത്തില്‍ മുഖ്യമന്ത്രി വൃത്തികെട്ട ധൃതി കാണിച്ചു. റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമുള്ള സ?ര്‍ക്കാരിന്റെ നടപടികള്‍ സുതാര്യമല്ല.റിപ്പോര്‍ട്ടില്‍ രണ്ടിടത്ത് സരിതയുടെ കത്ത് ഉള്‍പ്പെടുത്തിയിട്ടുണ്ട്. സരിത ജയില്‍ നിന്ന് എഴുതിയത് 21 പേജുള്ള കത്താണ്. എന്നാല്‍, കമ്മിഷന്‍ പരിഗണിച്ചത് 25 പേജുള്ള കത്താണ്. കത്തിന്റെ വിശ്വാസ്യത നേരത്തേയും ചോദ്യം ചെയ്യപ്പെട്ടിരുന്നതാണ്. അങ്ങനെയുള്ള ഒരു കത്തിന്റെ പേരിലാണ് കേസെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കമ്മിഷന്റെ റിപ്പോര്‍ട്ടിലെ ഒരു ബുക്കില്‍ കമ്മിഷന്‍ ഒപ്പിട്ടിട്ടില്ല. അതിന് കാരണമെന്താണ്. ഇതെല്ലാം സംശയങ്ങള്‍ ഉണര്‍ത്തുന്നതാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു.

Top