ഒടുവില്‍ ബാലകൃഷ്ണപിള്ളയ്ക്ക് കാര്യം പിടികിട്ടി; സീറ്റില്ലെന്ന് ഉറപ്പായപ്പോള്‍ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച് കേരളകോണ്‍ഗ്രസ് ബി നേതാവ്

കൊല്ലം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കേരള കോണ്‍ഗ്രസ്ബി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള. കൊല്ലത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സീറ്റിന്റെ കാര്യത്തില്‍ പാര്‍ട്ടിക്ക് പിടിവാശിയില്ല. പത്തനാപുരം സീറ്റില്‍ ആരു മത്സരിക്കണമെന്ന് പാര്‍ട്ടി തീരുമാനിക്കും. അഴിമതിയുടെ കൂത്തരങ്ങാണ് യുഡിഎഫ് സര്‍ക്കാരെന്നും സര്‍ക്കാരിനെതിരേയുള്ള വിധിയെഴുത്ത് തെരഞ്ഞെടുപ്പില്‍ ഉണ്ടാകുമെന്നും ആര്‍.ബാലകൃഷ്ണപിള്ള പറഞ്ഞു. ഇതോടെ കേരളാ കോണ്‍ഗ്രസ് ബിക്ക് ഇടതു മുന്നണിയില്‍ നിന്ന് ഒരു സീറ്റ് മാത്രമേ കിട്ടുകയുള്ളൂവെന്നും വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പിള്ളയ്ക്ക് കൊട്ടാരക്കരയോ ഇരവിപുരമോ ചവറയോ മത്സരിക്കാന്‍ ഇടതുപക്ഷം നല്‍കുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍ വി എസ് അച്യുതാനന്ദന്‍ എതിര്‍ത്തതോടെ ഇത് നടക്കാതെ പോവുകയായിരുന്നു. കൊട്ടാരക്കര സീറ്റ് ഇടതുപക്ഷത്തോട് ചോദിച്ചിട്ടില്ലെന്നും പിള്ള പറഞ്ഞു.

Top