സോളാര്‍ : ഉമ്മന്‍ചാണ്ടിയുടെ മൊഴി കള്ളമെന്ന് മുന്‍ ഡിജിപി ബാലസുബ്രഹ്മണ്യം; സലീം രാജിനുവേണ്ടി അപ്പില്‍ നല്‍കാന്‍ നിര്‍ദ്ദേശിച്ചിട്ടില്ല

കൊച്ചി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സോളാര്‍ കമ്മീഷനില്‍ നല്‍കിയ മൊഴി കളവാണെന്ന് മുന്‍ ഡിജിപി കെ ബാലസുബ്രഹ്മണ്യം. ഉമ്മന്‍ചാണ്ടിയുടെ ഗണ്‍മാനായിരുന്ന സലിംരാജിന്റെ ഫോണ്‍ ശബ്ദരേഖ പിടിച്ചെടുക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ ഫയല്‍ചെയ്യാന്‍ താന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് ബാലസുബ്രഹ്മണ്യം കമ്മീഷനില്‍ വ്യക്തമാക്കി. വെള്ളിയാഴ്ച ഓള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ബി രാജേന്ദ്രന്റെ ചോദ്യത്തിന് മറുപടിയായാണ് ഇങ്ങനെയൊരു നിര്‍ദേശം മുന്‍ അഡ്വക്കറ്റ് ജനറല്‍ അഡ്വ. കെ പി ദണ്ഡപാണിക്ക് നല്‍കിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞത്.

ശബ്ദരേഖ പിടിച്ചെടുക്കാനുള്ള ഉത്തരവ് പൊലീസ്സേനയുടെ മനോവീര്യം തകര്‍ക്കുമെന്നതിനാല്‍ ഡിജിപിയാണ് അഡ്വക്കറ്റ് ജനറലിനോട് അപ്പീല്‍ നല്‍കാന്‍ നിര്‍ദേശിച്ചതെന്നാണ് 2016 ജനുവരി 25ന് ഉമ്മന്‍ചാണ്ടി കമ്മീഷനില്‍ നല്‍കിയ മൊഴി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എസ്‌ഐടി രൂപീകരിക്കാന്‍ പൊലീസ് ചീഫിന് അധികാരമുണ്ടെന്നു സ്ഥാപിക്കാന്‍ സുപ്രീംകോടതിയുടെ ഒരു വിധി കഴിഞ്ഞതവണ മൊഴി നല്‍കിയപ്പോള്‍ ബാലസുബ്രഹ്മണ്യം ചൂണ്ടിക്കാട്ടിയിരുന്നു. വെള്ളിയാഴ്ച ആ വിധിയുടെ പകര്‍പ്പ് ഹാജരാക്കിയ ലോയേഴ്‌സ് യൂണിയന്‍, വിധി 2016ലേതാണെന്നും 2016ലെ വിധിയില്‍ 2013ല്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുന്നതെങ്ങിനെയാണെന്നും ചോദിച്ചു. അതിനൊക്കെ തനിക്ക് അധികാരമുണ്ടെന്നായിരുന്നു മറുപടി. അന്വേഷണസംഘത്തലവനു പകരം അംഗങ്ങളായ ഡിവൈഎസ്പിമാര്‍ പ്രതികളെ നിശ്ചയിച്ചതും കുറ്റപത്രം തയ്യാറാക്കിയതും നിയമസാധുതയില്ലാത്തതല്ലേയെന്ന ചോദ്യത്തിന് അത് കോടതി പരിശോധിക്കട്ടെയെന്ന് ബാലസുബ്രഹ്മണ്യം മറുപടി നല്‍കി

Top