ബാങ്ക് ലയനം ! ഉദ്യോഗസ്ഥര്‍ ഇന്ന് കരിദിനം ആചരിക്കുന്നു !

ബാങ്ക് ലയനം ! ഉദ്യോഗസ്ഥര്‍ ഇന്ന് കരിദിനം ആചരിക്കുന്നു !പൊതുമേഖലാ ബാങ്കുകളുടെ ലയനത്തിനെതിരെ ഇന്ന് രാജ്യവ്യാപകമായി കരിദിനം ആചരിക്കാന്‍ ബാങ്ക് യൂനിയനുകളുടെ ഐക്യവേദി തീരുമാനിച്ചു. എല്ലാ ബാങ്കുകളിലേയും ജീവനക്കാരും ഓഫിസര്‍മാരും ഇന്ന് കറുത്ത ബാഡ്ജുകള്‍ ധരിച്ച് ജോലിക്കെത്തും. പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കുവാനും ഐക്യവേദി തീരുമാനിച്ചു.

ഹെറാൾഡ് ന്യുസ് ടിവി’യുടെ യൂ ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കടബാധ്യതയിലുള്ള പൊതുമേഖലാ ബാങ്കുകളെ ലാഭകരമായ പൊതുമേഖലാ ബാങ്കുകളുമായി ലയിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ണായക തീരുമാനം. പത്ത് പ്രധാനപൊതുമേഖലാ ബാങ്കുകളെ നാലെണ്ണമാക്കിയാണ് ലയിപ്പിക്കുന്നത്. കനറ ബാങ്കും സിന്‍ഡിക്കേറ്റ് ബാങ്കും ഇനി ഒന്നാകും. യൂണിയന്‍ ബാങ്ക്, ആന്ധ്രാ ബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക് എന്നിവ ലയിപ്പിച്ചു. പഞ്ചാബ് നാഷണല്‍ ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ്, യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയും ലയിപ്പിക്കുന്നു. ഇന്ത്യന്‍ ബാങ്കും അലഹബാദ് ബാങ്കും ഇനി ഒന്നാണ്.

ഹെറാൾഡ് ന്യുസ് ടിവിയുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ്‌ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top