ബാര്‍ കോഴക്കേസ് അട്ടിമറിച്ചത് ശങ്കര്‍ റെഡ്ഡിയാണെന്ന് വിജിലന്‍സ്

image

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ കെഎം മാണിയെ കുറ്റവിമുക്തനാക്കാന്‍ വേണ്ടി മുന്‍ വിജിലന്‍സ് ഡയറക്ടര്‍ എന്‍.ശങ്കര്‍ റെഡ്ഡി പല കൃത്രിനമം കാണിച്ചെന്ന് വിജിലന്‍സ് എസ്പി ആര്‍.സുകേശന്‍. കേസ് അട്ടിമറിച്ചത് ശങ്കര്‍ റെഡ്ഡിയാണെന്നാണ് ആരോപണം.

കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ അദ്ദേഹം ഹര്‍ജി സമര്‍പ്പിച്ചു. ഹര്‍ജി ഇന്നു പരിഗണിക്കും. കേസ് ഡയറിയില്‍ ശങ്കര്‍ റെഡ്ഡി നിര്‍ബന്ധിച്ചു കൃത്രിമം കാട്ടി. തെളിവുകള്‍ തിരസ്‌കരിച്ചു. ധനമന്ത്രിയായിരുന്ന കെ.എം.മാണിക്കെതിരെ കുറ്റപത്രം വേണമെന്ന രണ്ടാം വസ്തുതാ റിപ്പോര്‍ട്ട് അംഗീകരിച്ചില്ല. അന്വേഷണം കൃത്യമായി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ലെന്നും സുകേശന്‍ ഹര്‍ജിയില്‍ പറയുന്നു. ശങ്കര്‍ റെഡ്ഡിയുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്തി, കെ.എം.മാണിയെ കുറ്റവിമുക്തനാക്കിയ റിപ്പോര്‍ട്ട് കൊടുക്കേണ്ടി വന്നതെന്ന വെളിപ്പെടുത്തലും സുകേശന്‍ ഹര്‍ജിയില്‍ നടത്തിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മാണിയെ കുറ്റവിമുക്തനാക്കിയ റിപ്പോര്‍ട്ടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നാണ് ഇടതുസര്‍ക്കാര്‍ കോടതിയില്‍ ആദ്യം സ്വീകരിച്ചിരുന്ന നിലപാട്. എന്നാല്‍ യുഡിഎഫ് കാലത്തെ അഴിമതിക്കേസുകളില്‍ ആവശ്യമെങ്കില്‍ പുനരന്വേഷണം ആകാമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് അടുത്തിടെ വ്യക്തമാക്കിയിരുന്നു.

Top