
ലക്‌നൗ: ഉത്തര്‍ പ്രദേശില്‍ ക്രിക്കറ്റ് കളിച്ചപ്പോള്‍ പുറത്താക്കിയതിന് യുവാവിനെ സഹോദരങ്ങള്‍ കൊലപ്പെടുത്തി. ക്രിക്കറ്റ് കളിക്കുന്നതിനിടെ തന്നെ പുറത്താക്കിയ ബൗളറെ ബാറ്ററായിരുന്ന ഹര്‍ഗോവിന്ദും സഹോദരനും ചേര്‍ന്നാണ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്. കാണ്‍പൂരില്‍ തിങ്കളാഴ്ച വൈകിട്ട് 5 മണിയോടെയാണ് സംഭവം.
സുഹൃത്തുക്കള്‍ തമ്മിലുള്ള ക്രിക്കറ്റ് കളിക്കിടെ സ്പിന്‍ ബൗളറായ സച്ചിന്‍ ഹര്‍ഗോവിന്ദിന്റെ കുറ്റി പിഴുതു. ഇതില്‍ കോപാകുലനായ ഹര്‍ഗോവിന്ദ് സഹോദരന്റെ സഹായത്തോടെ സച്ചിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. വിവരമറിഞ്ഞെത്തിയ വീട്ടുകാര്‍ സച്ചിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രതികള്‍ ഒളിവിലാണ്. പൊലീസ് അന്വേഷണം ആരംഭിച്ചു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക