അമിത് ഷാ ഞെട്ടി.ബിഡിജെഎസ് സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിച്ചു; വയനാടും തൃശ്ശൂരുംഒഴിച്ചിട്ടു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് തുഷാർ വെള്ളാപ്പള്ളി. തൃശ്ശൂരോ വയനാടോ മത്സരിക്കും. തൃശ്ശൂരാണ് മത്സരിക്കാൻ സാധ്യത കൂടുതലെന്നും തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കി.

ബിഡിജെഎസ്സിന്‍റെ മൂന്ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ആലത്തൂർ, മാവേലിക്കര, ഇടുക്കി എന്നീ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. വയനാട്, തൃശ്ശൂർ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പിന്നീട് പ്രഖ്യാപിക്കും. ആലത്തൂരിൽ ടി വി ബാബു, മാവേലിക്കര തഴവ സഹദേവൻ, ഇടുക്കിയിൽ ബിജു കൃഷ്ണൻ എന്നിവരാണ് മത്സരിക്കുക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വയനാട് സീറ്റ് വിട്ട് തരണമെന്ന് ബിജെപി ഇതുവരെ ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടില്ലെന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. രാഹുൽ ഗാന്ധി വയനാട് വന്നാൽ എന്ത് വേണമെന്ന് തീരുമാനിക്കേണ്ടത് എൻഡിഎ ആണെന്നും തുഷാർ വ്യക്തമാക്കി.

കൂടുതൽ വാർത്തകൾക്കായി ഡെയിലി ഇന്ത്യൻ ഹെറാഡ്  Facebook പേജ് ലൈക്ക് ചെയ്യൂ. https://www.facebook.com/DailyIndianHeraldnews/

Top