കടയുടെമുന്നില്‍ മൂത്രം ഒഴിച്ചത് ചോദ്യചെയ്തതിന് മര്‍ദ്ദനമേറ്റ കടയുടമ മരിച്ചു; വിവരമറിഞ്ഞ പ്രതി തൂങ്ങി മരിച്ചു

Ajith-Chandra-Babu

കൊല്ലം: കടയുടെ മുന്നില്‍ മൂത്രം ഒഴിച്ചതിന് ചോദ്യം ചെയ്തതിന് കടയുടമയെ തല്ലി ചതയ്ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കടയുടമ ആശുപത്രിയില്‍ കിടന്ന് മരിക്കുകയും ചെയ്തു. പ്രതിയെ പിടികൂടാന്‍ പോലീസ് ഇറങ്ങുന്നതിനുമുന്‍പ് പ്രതി തൂങ്ങിമരിക്കുകയായിരുന്നു.

കൊല്ലം പോരുവഴി ഇടയ്ക്കാട് കുളക്കണ്ടത്തില്‍ വസ്ത്രവ്യാപാരിയായ ബാബു വിഹാറില്‍ ചന്ദ്രബാബുവാണ് (57) മരിച്ചത്. ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് ചന്ദ്രബാബു മരിച്ചത്. ഇയാള്‍ മരിച്ചതറിഞ്ഞ് ഇടയ്ക്കാട് ചരുവില്‍പുത്തന്‍ വീട്ടില്‍ അജിത്ത് (35) ആത്മഹത്യ ചെയ്യുകയായിരുന്നു. കൊല്ലം ഇടയ്ക്കാട് ജംഗ്ഷനില്‍ തുളസി ടെക്സ്‌റ്റൈല്‍സ് എന്ന വസ്ത്രശാല നടത്തിവരുകയായിരുന്നു ചന്ദ്രബാബു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കടയുടെ സമീപം ചിലര്‍ സ്ഥിരമായി മൂത്രമൊഴിക്കാറുണ്ടായിരുന്നു. ഇതുമൂലമുണ്ടായ ദുര്‍ഗന്ധം സ്ഥാപനത്തിന്റെയും ബാധിച്ചു. ഇതേച്ചൊല്ലി ചന്ദ്രബാബുവും അജിത്തും തമ്മില്‍ കഴിഞ്ഞയാഴ്ച വാക്കേറ്റമുണ്ടായി. ഈമാസം രണ്ടിനായിരുന്നു ഇത്. വാക്കേറ്റം ഒടുവില്‍ കയ്യാങ്കളിയിലെത്തി. പിക്കപ്പ് വാന്‍ ഡ്രൈവറാണ് അജിത്ത്. അജിത്ത് മൂത്രമൊഴിക്കാന്‍ എത്തിയപ്പോള്‍ ചന്ദ്രബാബു കടയില്‍ നിന്ന് ഇറങ്ങിച്ചെന്നു വിലക്കി. വാക്കേറ്റത്തെത്തുടര്‍ന്ന് ചന്ദ്രബാബുവിനെ അജിത്ത് മര്‍ദിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.

ചവിട്ടും അടിയുമേറ്റ ചന്ദ്രബാബുവിനെ അജിത്ത് മൂക്കില്‍ താക്കോല്‍ക്കൂട്ടം കൊണ്ട് ഇടിച്ചിരുന്നു. ഇതോടെ ബോധരഹിതനായി താഴെ വീണ ചന്ദ്രബാബുവിനെ ആളുകള്‍ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയോടെയാണ് ചന്ദ്രബാബു മരിച്ചത്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതോടെ ഒളിവില്‍ പോയ അജിത്ത് സംഭവമറിഞ്ഞതോടെ തൂങ്ങി മരിക്കുകയായിരുന്നു.

Top