സെക്‌സ് ആനന്ദമാക്കാനും ആരോഗ്യകരമാക്കാനും പല കാര്യങ്ങളും ചെയ്യാറുണ്ട്. എന്നാല്‍ ഇവ പലപ്പോഴും ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുകയാണ് ചെയ്യുന്നത്. സ്ത്രീ ശരീരത്തിലെ സെന്‍സിറ്റീവായ ഒരു ഭാഗമാണ് വജൈന. ഇതുകൊണ്ടുതന്നെ സെക്‌സ് വജൈനയ്ക്കു ദോഷം വരുത്താത്തിരിയ്ക്കാന്‍ ശ്രദ്ധിയ്‌ക്കേണ്ട കാര്യങ്ങളുണ്ട്. സെക്‌സിനു മുന്‍പായി വജൈനയില്‍ ചെയ്യരുതാത്തതായ ചില കാര്യങ്ങളുണ്ട്.സെക്‌സില്‍ വൃത്തി പ്രധാനമാണ്. എന്നാല്‍ സെക്‌സിനു മുന്‍പ് വജൈന കഴുകി പൂര്‍ണമായും ഈര്‍പ്പം കളയുന്നവരുണ്ട്. അല്‍പം ഈര്‍പ്പം നല്ലതാണ്. വജൈന വല്ലാതെ വരണ്ടതാകുന്നത് സെക്‌സ് ദുഷ്‌കരമാക്കും, മുറിവുകള്‍ക്കും അണുബാധകള്‍ക്കും സാധ്യതയേറും. ലൂബ്രിക്കന്റുകള്‍ ഉപയോഗിയ്ക്കുന്നവരുണ്ട്. എന്നാല്‍ ഇതിനേക്കാളും നല്ലത് സ്വാഭാവിക ലൂബ്രിക്കേഷനാണ്. ഫോര്‍പ്ലേ ഇതിനു സഹായിക്കും. ലൂബ്രിക്കന്റുകള്‍ പലപ്പോഴും മറ്റ് അസ്വസ്ഥതകള്‍ക്കു വഴിയൊരുക്കും.വജൈനയുടെ ആരോഗ്യത്തിന് വജൈനല്‍ ഡൗച്ചിംഗ് ചെയ്യുന്നവരുണ്ട്.
ശക്തിയായി ബേക്കിംഗ് സോഡ ലായനി വജൈനയിലൊഴിച്ചു കഴുകുന്ന രീതി. സെക്‌സിനു മുന്‍പിതു ചെയ്യുന്നത് വജൈന വല്ലാതെ വരണ്ടതാക്കും. സെക്‌സിനു തൊട്ടു മുന്‍പായി വജൈന ഷേവ് ചെയ്യുന്നത്, രോമം നീക്കുന്നതൊഴിവാക്കണം. ഒന്നോ രണ്ടോ ദിവസം മുന്‍പാകാം. പുതുതായി ഷേവ് ചെയ്ത വജൈന സെക്‌സ് സുഖം കളയും. ഈ ഭാഗത്തെ ചര്‍മത്തിന് അസ്വസ്ഥതയുണ്ടക്കും. ഹെയര്‍ റിമൂവിംഗ് ക്രീമുകള്‍ ഉപയോഗിയ്ക്കുന്നതും നല്ലതല്ല. ഇതിലെ കെമിക്കലുകള്‍ പല അലര്‍ജിയകള്‍ക്കും വഴിയൊരുക്കും.സെക്‌സിനു മുന്‍പ് മസാലയും എരിവും കലര്‍ന്ന ഭക്ഷണം കുറയ്ക്കുന്നതോ ഒഴിവാക്കുന്നതോ ആണ് നല്ലത്. ഇത് ഈ ഭാഗത്തെ പിഎച്ച് ബാലന്‍സിനെ അസന്തുലിതമാക്കും. അണുബാധകള്‍ക്കു സാധ്യതയേറും. യോനീഭാഗത്തെ ദുര്‍ഗന്ധമകറ്റാന്‍ സുഗന്ധദ്രവ്യങ്ങളോ സോപ്പോ ലായനികളോ ഒന്നും ഉപയോഗിയ്ക്കരുത്. ഇതെല്ലാം അണുബാധകള്‍ക്കും അസ്വസ്ഥതകള്‍ക്കും കാരണമാകും