ഇരട്ട ചങ്കായും സ്റ്റാലിനിസ്റ്റായാലും മാവോയിസ്റ്റ് വിരുദ്ധ നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന പിണറായിക്ക് ജന്മഭൂമിയുടെ ‘ബിഗ് സല്യൂട്ട്’.ജന്മഭൂമിയിൽ എഡിറ്റോറിയൽ.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി ബിജെപി മുഖപത്രം ജന്മഭൂമിയില്‍ ലേഖനം. പിണറായിക്ക് ബിഗ് സല്യൂട്ട് എന്ന തെലക്കെട്ടിലാണ് ലേഖനം. മാവോയിസ്റ്റ് വേട്ടയുമായി ബന്ധപ്പെട്ടാണ് പിണറായിയെ പിന്തുണച്ച് എഡിറ്റോറിയൽ വന്നിരിക്കുന്നത് .പിണറായി ശരിയുടെ പക്ഷത്തെന്ന് എഡിറ്റ് പേജ് ലേഖനം പറയുന്നു.

യു.എ.പി.എ, മാവോയിസ്റ്റ് വിഷയങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന് ബിഗ് സല്യൂട്ട് നല്‍കി ബി.ജെ.പി മുഖപത്രമായ ജന്മഭൂമി. എഡിറ്റോറിയല്‍ പേജില്‍ പ്രസിദ്ധീകരിച്ച മുഖ്യലേഖനത്തിലാണ് പിണറായിയെ അഭിനന്ദിക്കുന്നത്. ‘മറുപുറം’പംക്തിയിലാണ് ‘പിണറായിക്ക് ബിഗ് സല്യൂട്ട്’ എന്ന ലേഖനം. ബി.ജെ.പി സംസ്ഥാന സമിതി അംഗവും ജന്മഭൂമി റസിഡന്റ് എഡിറ്ററുമായ കെ.കുഞ്ഞികണ്ണന്റേതാണ്് ലേഖനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മഞ്ചിക്കണ്ടി ഉള്‍വനത്തില്‍ മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്ന പൊലീസ് നടപടിയും യു.എ.പി.എ ചുമത്തി രണ്ട് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത സംഭവത്തിലും പിണറായി വിജയന്റെ നിലപാടിനെ വാനോളം പുകഴ്ത്തുകയാണ് ജന്‍മഭൂമി.

‘ഒരു സത്യം പറയട്ടെ, മാവോയിസ്റ്റ് വിഷയത്തില്‍ പിണറായി വിജയനാണ് ശരിയെന്ന് തോന്നി പോവുകയാണ്. അഖിലേന്ത്യാ തലതത്തിലെ സ്രാവ് സഖാക്കള്‍ക്ക് വിരുദ്ധ നിലപാട് സ്വീകരിക്കാന്‍ പിണറായി വിജയന്‍ തയ്യാറായിരിക്കുന്നു.ചിലപ്പോള്‍ കേന്ദ്രത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ഇരിക്കുന്നതാവാം ഈ മാറ്റത്തിന് കാരണം’ എന്ന് ലേഖനത്തില്‍ പറയുന്നു.മാവോയിസ്റ്റ് ആശയങ്ങളിലേക്കുള്ള റിക്രൂട്ട്മെന്റ് ഏജന്റുമാരാണ് മാര്‍കിസ്റ്റ് പാര്‍ട്ടി എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. സത്യമല്ലേ.

കെ കുഞ്ഞിക്കണ്ണന്റെ ‘മറുപുറം’ എന്ന പംക്തിയിലാണ് ‘പിണറായിക്ക് ബിഗ് സല്യൂട്ട്’ എന്ന തലക്കെട്ടിലുള്ള ലേഖനം നല്‍കിയിരിക്കുന്നത്. മഞ്ചിക്കണ്ടിയിലെ ഉള്‍വനത്തില്‍ മാവോയിസ്റ്റുകളെ വെടിവെച്ചുകൊന്ന സംഭവത്തില്‍ വ്യാപകമായി സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുമ്പോഴാണ് പിന്തുണക്കുന്ന ലേഖനം ജന്മഭൂമി പുറത്ത് വിട്ടത്. പോളിറ്റ് ബ്യൂറോ അംഗവും മുന്‍ ജനറല്‍ സെക്രട്ടറിയുമായ പ്രകാശ് കാരാട്ട് അടക്കം വിമര്‍ശിച്ചിട്ടുപോലും യുഎപിഎ ചുമത്തിയ നടപടിയുമായി മുന്നോട്ടുപോവാനുള്ള പിണറായി സര്‍ക്കാറിന്റെ തീരുമാനത്തെയും ലേഖനം അഭിനന്ദിക്കുന്നുണ്ട്.കെ കുഞ്ഞിക്കണ്ണന്റെ ‘മറുപുറം’ എന്ന പംക്തിയിലാണ് ‘പിണറായിക്ക് ബിഗ് സല്യൂട്ട്’ എന്ന തലക്കെട്ടിലുള്ള ലേഖനം നല്‍കിയിരിക്കുന്നത്. മഞ്ചിക്കണ്ടിയിലെ ഉള്‍വനത്തില്‍ മാവോയിസ്റ്റുകളെ വെടിവെച്ചുകൊന്ന സംഭവത്തില്‍ വ്യാപകമായി സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുമ്പോഴാണ് പിന്തുണക്കുന്ന ലേഖനം ജന്മഭൂമി പുറത്ത് വിട്ടത്. പോളിറ്റ് ബ്യൂറോ അംഗവും മുന്‍ ജനറല്‍ സെക്രട്ടറിയുമായ പ്രകാശ് കാരാട്ട് അടക്കം വിമര്‍ശിച്ചിട്ടുപോലും യുഎപിഎ ചുമത്തിയ നടപടിയുമായി മുന്നോട്ടുപോവാനുള്ള പിണറായി സര്‍ക്കാറിന്റെ തീരുമാനത്തെയും ലേഖനം അഭിനന്ദിക്കുന്നുണ്ട്.

പന്തീരാങ്കാവില്‍ അറസ്റ്റിലായ മാവോവാദികളായ കുഞ്ഞാടുകള്‍ പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കളാണെന്ന സത്യം അതല്ലെ വ്യക്തമാക്കുന്നത്. അറസ്റ്റ് ചെയ്ത് യു.എ.പി.എ ചുമത്തിയ പൊലീസിനെ തള്ളിപറയാന്‍ പറ്റില്ല. മുന്‍ ജനറല്‍ സെക്രട്ടറിയും പി.ബി മെമ്പര്‍മാരും യു.എ.പി.എ ചുമത്തിയതിനെതിരെ അരിവാള്‍ വീശുമ്പോള്‍ അവിടെ ഇരിക്കട്ടെ എന്ന നിലപാട് സ്വീകരിക്കാന്‍ വിജയനേ പറ്റൂ.അതാണ് പിണറായിക്ക് ബിഗ് സല്യൂട്ട് ഓഫര്‍ ചെയ്യാന്‍ തോന്നിയത്.’ ലേഖനത്തില്‍ പറയുന്നു.ഇരട്ട ചങ്കായും സ്റ്റാലിനിസ്റ്റായാലും മാവോയിസ്റ്റ് വിരുദ്ധ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെങ്കില്‍ പിണറായിക്കായി കരുതിവെക്കാം ഒരു ബിഗ് സല്യൂട്ട് എന്ന വാചകത്തിലാണ് ലേഖനം അവസാനിക്കുന്നത്.

Top