തൊടുപുഴയില്‍ സിനിമ നടിയുടെ നേതൃത്വത്തിലുള്ള പെണ്‍വാണിഭ സംഘം പോലീസ് പിടിയില്‍.കാറുകളും ബൈക്കും ഗര്‍ഭനിരോധ ഉറകളും പിടിച്ചെടുത്തു .

ഇടുക്കി: തൊടുപുഴയ്ക്ക് സമീപം കദളിക്കാട്ട് സിനിമ നടി ഉള്‍പ്പെട്ട അഞ്ചംഗ പെണ്‍വാണിഭ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. തൊടുപുഴ മുളപ്പുറം സ്വദേശികളായ അജീബ്, ജിത്ത്, പാറപ്പുഴ സ്വദേശി ബാബു, ഇടനിലക്കാരന്‍ തെക്കുംഭാഗം സ്വദേശി മോഹനന്‍ എന്നിവരെയാണ് പോലീസ് പിടികൂടിയത്.

നടിയുടെ പേരു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.വാടക വീട് കേന്ദ്രീകരിച്ചായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് സംഘം കുടുങ്ങിയത്.ഓണ്‍ലൈന്‍ വഴിയാണ് സംഘത്തിന്റെ ഇടപാടുകളെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ഉത്തരേന്ത്യന്‍ സ്വദേശികളായ പെണ്‍കുട്ടികളുള്‍പ്പെടെ നിരവധിപ്പേര്‍ സംഘത്തിന്റെ ഭാഗമായിട്ടുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Also Read :സെക്‌സ് ടോയ് ഉപയോഗിക്കുമ്പോള്‍ ആ ദൃശ്യങ്ങള്‍ തത്സമയം സംപ്രേക്ഷണം ചെയ്യപ്പെടും!

അടുത്തകാലത്തായി ഈ വീട്ടിലും പരിസരത്തുമായി അപരിചിതരുടെ സാന്നിധ്യം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. സംശയം തോന്നിയ നാട്ടുകാര്‍ പരിസരത്ത് രഹസ്യ നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. പോലീസിനെയും വിവരം അറിയിച്ചിരുന്നു. ശനിയാഴ്ച്ച ഉച്ചയോടെയാണ് സംഘത്തെ അറസ്റ്റ് ചെയ്തത്. വീട്ടില്‍ നിന്ന് രണ്ടു കാറുകളും ബൈക്കും ഗര്‍ഭനിരോധ ഉറകളും പിടിച്ചെടുത്തിട്ടുണ്ട്. പിടിയിലായ യുവതിയുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.sex-cinema-raket

ഇവര്‍ക്ക് തൊടുപുഴയിലും അനാശാസ്യകേന്ദ്രം ഉള്ളതായാണ് വിവരം.പിടിയിലായവര്‍ മൂവാറ്റുപുഴക്ക് സമീപം വാളകം, തൊടുപുഴ എന്നിവിടങ്ങളിലും ഇവര്‍ വീട് വാടകക്കെടുത്ത് പെണ്‍വാണിഭം നടത്തിയിരുന്നതായി പോലീസ് വ്യക്തമാക്കി. ഓണ്‍ലൈന്‍ വഴിയായിരുന്നു ഇടപാടുകള്‍. ഉത്തരേന്ത്യന്‍ സ്വദേശികളായ പെണ്‍കുട്ടികളുള്‍പ്പെടെ നിരവധിപ്പേര്‍ സംഘത്തിന്റെ ഭാഗമായുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പെണ്‍വാണിഭ സംഘത്തിന്റെ തലപ്പത്ത് വന്‍ റാക്കറ്റാണെന്നാണ് സൂചന. നടിയുടെ പേര് വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. സംഘത്തിലുള്ള മറ്റുള്ളവരെ കണ്ടെത്തുന്നത് ബുദ്ധിമുട്ടാകുമെന്നതിനാലാണിത്

Top