ബീഹാറിൽ രണ്ട് കിലോമീറ്റർ നീളമുള്ള റെയിൽവേ ട്രാക്ക് മോഷണം പോയി

ബീഹാർ:  രണ്ട് കിലോമീറ്റർ നീളമുള്ള റെയിൽവേ ട്രാക്ക് മോഷണം പോയി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ആർ.പി.എഫ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു. ഇവരുടെ അറിവോടെയാണ് മോഷണം നടന്നതെന്നാണ് റെയിൽവേ അധികൃതരുടെ നിഗമനം. സമസ്തിപൂർ ജില്ലയിലാണ് സംഭവം. സംഭവത്തിൽ ആർ.പി.എഫ് കേസ് രജിസറ്റർ ചെയ്തിട്ടുണ്ട്. പഞ്ചാര മിൽ ഏതാനും വർഷങ്ങളായി അടഞ്ഞുകിടക്കുകയാണ്. ഈ പാതയിൽ കുറച്ചുകാലമായി ട്രെയിൻ സർവീസ് ഉണ്ടായിരുന്നില്ല. അന്വേഷണത്തിനായി റെയിൽവേ ഡിവിഷണൽ മാനേജർ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

Top