താരദമ്പതി തർക്കത്തിൽ നടന്റെ മുൻ ഭാര്യയ്‌ക്കൊപ്പം നിന്നു; ബിജുമേനോൻ സൂപ്പർതാര ചിത്രത്തിൽ നിന്നു പുറത്തായി; നഷ്ടമായത് നാലു ചിത്രങ്ങൾ കൂടി

സ്വന്തം ലേഖകന്‍

കൊച്ചി: നടിയെത്തട്ടിക്കൊണ്ടുപോയി ബ്ലാക്ക്മെയില്‍ ചെയ്തു നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി പണം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവത്തിലെ പൊലീസ് അന്വേഷണം ചെന്നെത്തുന്നത് മലയാള സിനിമയിലെ നടന്റെ താരാധിപത്യത്തിലേയ്ക്ക്. തന്നെ എതിര്‍ക്കാന്‍ ശ്രമിക്കുന്നവരെയും തനിക്കെതിരെ നില്‍ക്കുന്നവരെയും ഏതുവിധേനെയും നടനും സംഘവും ചേര്‍ന്ന് ഒതുക്കാന്‍ ശ്രമിക്കുന്നതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. തനിക്കു വഴങ്ങാത്ത യുവനടിമാരെ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ചു ബ്ലാക്ക്മെയില്‍ ചെയ്തിരുന്നതായും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, സിനിമയില്‍ തുടര്‍ന്നും അവസരം ലഭിക്കേണ്ടതിനാല്‍ പലരും ഇത്തരത്തില്‍ ചൂഷണത്തിനു ഇരയായ കാര്യങ്ങള്‍ പുറത്തുപറയാറില്ലന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

താരദമ്പതിമാരുടെ പ്രശ്നത്തില്‍ താരത്തിന്റെ ആദ്യഭാര്യയ്ക്കൊപ്പം നിന്നതിന്റെ പേരില്‍ മറ്റൊരു താരദമ്പതിമാരായ ബിജുമേനോനും -സംയുക്താ വര്‍മ്മയ്ക്കും ഇത്തരത്തില്‍ ഭീഷണി നേരിടേണ്ടി വന്നതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. നടനും ആദ്യ ഭാര്യയും തമ്മില്‍ ചില സ്വത്തിടപാടുകള്‍ ഉണ്ടായിരുന്നു. ഈ സ്വത്ത് ഇടപാട് തര്‍ക്കത്തില്‍ ആദ്യ ഭാര്യയുടെ പക്ഷത്ത് നിന്ന ബിജുമേനോനും സംയുക്താ വര്‍മ്മയുമായി നടന് ആദ്യം മുതല്‍ തര്‍ക്കങ്ങളുണ്ടായിരുന്നു. ഇടക്കാലത്ത് നടന്റെ ചിത്രങ്ങളില്‍ സജീവമായിരുന്ന ബിജുമേനോനെ തന്റെ നാലു ചിത്രങ്ങളില്‍ നിന്നാണ് നടന്‍ ഒഴിവാക്കിയത്. അടുത്തിടെ സൂപ്പര്‍ താരത്തിന്റെ ചിത്രത്തിലേയ്ക്കു രണ്ടാം നായകനായി ബിജുമേനോനെ നിശ്ചയിച്ചിരുന്നെങ്കിലും അവസാന നിമിഷം ഒഴിവാക്കിയത് ഈ നടന്റെ ഇടപെടലിനെ തുടര്‍ന്നാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കേസില്‍ ഗൂഡാലോചന സംബന്ധിച്ചും, പുറത്തു നിന്നുള്ള ആളുടെ പങ്കു സംബന്ധിച്ചും സുനി അടക്കം ക്വട്ടേഷന്‍ ഇടപാടുകാരില്‍ ഒരാള്‍ പോലും മൊഴി നല്‍കിയിട്ടില്ല. എന്നാല്‍, സംഭവത്തില്‍ ഗൂഡാലോചന കണ്ടെത്താല്‍ സുനിയുടെയും നടിയുടെയും മൊബൈല്‍ ഫോണ്‍ വിശദാംശങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. കോളുകളും മെസേജുകളും പരിശോധിച്ച ശേഷം ഗൂഡാലോചന സംബന്ധിച്ചുള്ള കൂടുതല്‍ തെളിവുകള്‍ കണ്ടെത്തുന്നതിനാണ് പൊലീസ് ആലോചിക്കുന്നത്. ഇതിനിടെയാണ് കൊച്ചിയില്‍ നടനും മുന്‍ ഭാര്യയും തമ്മിലുള്ള ഭൂമി ഇടപാടുകളാണ് തര്‍ക്കത്തിലേയ്ക്കു നയിച്ചതെന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്.
ഭൂമി ഇടപാടുകള്‍ സംബന്ധിച്ചുള്ള തെളിവു ശേഖരക്കുന്നതിനും, ഈ ആരോപണത്തിനു പിന്നിലെ സത്യാവസ്ഥ എന്താണെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇതു സംബന്ധിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി വിവിധ താരങ്ങളില്‍ നിന്നും പൊലീസ് തെളിവു ശേഖരിക്കുകയും, മൊഴിയെടുക്കുകയും ചെയ്യുന്നുണ്ട്.

Latest
Widgets Magazine