ബൈക്കിന്റെ വേഗം 270 കിലോമീറ്റർ..! ഉടമയ്ക്ക് നോട്ടീസ്

സ്വന്തം ലേഖകൻ

ഷാർജ:  ഒരു ബൈക്കിൽ എത്ര കിലോമീറ്റർ വേഗത്തിൽ പോകാം..ഏറിയാൽ നൂറ്, അതിൽ കൂടിയാൽ 120. എന്നാൽ, 270 കിലോമീറ്റർ വേഗത്തിൽ മിന്നൽ പോലെ പാഞ്ഞ ബൈക്കിന്റെ ഉടമയെ പൊക്കിയിരിക്കുകയാണ് പൊലീസ്.
120 കിലോ മീറ്റർ മാത്രം വേഗതാ പരിധി നിശ്ചയിച്ചിട്ടുള്ള ഷാർജയിലെ പ്രധാന ഹൈവേയിൽ നിന്നാണ്  റഡാറിൽ മണിക്കൂറിൽ 278 കിലോ മീറ്രർ വേഗതയിൽ ഓടിച്ച ബൈക്ക് ഷാർജാ പൊലീസിന്റെ റഡാറിൽ കുടുങ്ങിയത്. ബൈക്ക് ഉടമയക്ക് സമൻസ് അയച്ചിട്ടുണ്ടെന്നും വാഹനം ഉടൻ പിടിച്ചെടുക്കുമെന്നും പൊലീസ് അധികൃതർ വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അമിത വേഗതയിൽ യാത്ര ചെയ്യുന്നവരെ കണ്ടെത്തുന്നതിന് വേണ്ടിയാണ് ഇത്തരത്തിലുള്ള റഡാറുകൾ റോഡിന്റെ പരിസരങ്ങളിൽ സ്ഥാപിച്ചതെന്നും അടുത്ത കാലത്തായി റഡാറിൽ കുടുങ്ങിയ ഏറ്റവും ഉയർന്ന വേഗതയിലുള്ള വാഹനമാണ് ഈ ബൈക്കെന്ന് ഷാർജ ട്രാഫിക്ക് പൊലീസ് മേധാവി മേജർ മുഹമ്മദ് അൽ ഷിഹി പറഞ്ഞു.

അമിത വേഗത്തിൽ വാഹനങ്ങൾ ഒടിച്ച് അപകടങ്ങൾ വരുത്തി വയ്ക്കരുതെന്നും വാഹനം ഓടിക്കുമ്‌ബോൾ കൂടുതൽ ശ്രദ്ധ വേണമെന്നും റോഡിലെ വേഗതാ നിയന്ത്രണം കൃത്യമായ പഠനത്തിന് ശേഷമാണ് ആവിഷ്‌കരിച്ചിരിക്കുന്നതെന്നും മുഹമ്മദ് അൽ ഷിഹി പറഞ്ഞു. നിയമലംഘനം നടത്തുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Top