ആദ്യ കടമ്പ കടന്നു: കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭ യോ​ഗത്തിൽ അംഗീകാരം

ഡൽഹി: മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കാനുള്ള കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭ യോ​ഗത്തിന്റെ അംഗീകാരം. ബിൽ നവംബർ 29 ന് പാർലമെന്‍റില്‍ അവതരിപ്പിക്കും. മൂന്ന് നിയമങ്ങളും പിൻവലിക്കാൻ ഒറ്റ ബില്ലാണ് കൊണ്ടുവരിക. പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന കേന്ദ്രമന്ത്രിസഭ യോഗത്തിലാണ് കരട് ബില്ലിന് അംഗീകാരം നൽകിയത്. ബിൽ ഈ മാസം 29 ന് പാർലമെന്‍റില്‍ അവതരിപ്പിക്കുമ്പോൾ നിയമങ്ങൾ പിൻവലിച്ചത്​ സംബന്ധിച്ച വിശദീകരണവും കേന്ദ്ര സർക്കാർ നൽകും. ഇതിന് ശേഷം ബിൽ രാഷ്ട്രപതി ഒപ്പു വെയ്ക്കുന്നതോടെ നിയമം റദ്ദാകും.

പാർലമെന്‍റിലെ ശൈത്യകാല സമ്മേളനം ആരംഭിക്കുമ്പോൾ കാർഷിക നിയമം പിൻവലിക്കാനുള്ളതടക്കം 26 ബില്ലുകളാണ് കേന്ദ്രം അവതരിപ്പിക്കുക. കാർഷിക നിയമങ്ങൾ പിൻവലിക്കാമെന്ന്​ പ്രധാനമന്ത്രി പ്രഖ്യാപിച്ചെങ്കിലും ഒരു വർഷത്തിലേറെയായി തുടരുന്ന സമരം അവസാനിപ്പിക്കില്ലെന്ന്​ കർഷകർ പ്രഖ്യാപിച്ചിരുന്നു. നിയമം പിൻവലിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പാർലമെന്‍റിലടക്കം പൂർത്തിയാക്കുന്നതുവരെ സമരം തുടരുമെന്നാണ്​ കർഷകരുടെ നിലപാട്​.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

താങ്ങുവിലയടക്കം മുന്നോട്ട് വെച്ച മറ്റു ആവശ്യങ്ങളിൽ കേന്ദ്രം പരിഹാരം കാണണമെന്നും കർഷകർ ആവശ്യപ്പെടുന്നുണ്ട്​. കർഷക പ്രതിഷേധം തുടരുന്നതിനാൽ താങ്ങുവില സംബന്ധിച്ച് മാർഗ നിർദേശങ്ങൾ കൊണ്ടുവരാൻ കൃഷി മന്ത്രാലയം ആലോചിക്കുന്നുണ്ട്​. രാജ്യമാകെ ഉയർന്ന കർഷക പ്രക്ഷോഭത്തെ തുടർന്നാണ്​ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയാറായത്​.

Top