സമരം ശക്തമാകുന്നതിനിടെ കര്‍ഷക യോഗം വിളിച്ച് അമിത് ഷാ; അനുനയിപ്പിക്കാന്‍ ശ്രമം

മോദി സര്‍ക്കാരിനെ പിടിച്ച് കുലുക്കുന്ന നിലയില്‍ കര്‍ഷക സമരം പടരുകയാണ്. സമരത്തിന്റെ ഭാഗമായി ഇന്ന് ഭാരത് ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ഷക സംഘടനകള്‍. ബന്ദ് പല സംസ്ഥാനങ്ങളിലും ശക്തമായി നടക്കുകയാണ്. ഇടത് പാര്‍ട്ടികളും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും ബന്ദിന് പിന്തുണ നല്‍കിയിട്ടുണ്ട്.

സമരം രൂക്ഷമാകുന്നതിനിടെ കര്‍ഷകരെ അടിയന്തര ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുകയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ചൊവ്വാഴ്ച വൈകിട്ട് ഏഴുമണിക്കാണ് ചര്‍ച്ച. ബുധനാഴ്ച ആറാം തവണ കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച നടത്താനിരിക്കെയാണ് അമിത് ഷാ പെട്ടെന്ന് യോഗം വിളിച്ചത്. ഡല്‍ഹിയില്‍ സമരം നടത്തുന്ന കര്‍ഷക നേതാവ് രാകേഷ് ടിക്കായതിനെയാണ് ഇന്ന് ഏഴുമണിക്ക് ചര്‍ച്ചയ്ക്ക് എത്തണമെന്ന് അമിത് ഷാ അറിയിച്ചത്. യോഗത്തില്‍ കര്‍ഷക നേതാക്കന്‍മാര്‍ പങ്കെടുത്തേക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മൂന്നു നിയമങ്ങളും പിന്‍വലിക്കുക എന്നതില്‍ കുറഞ്ഞൊന്നും അംഗീകരിക്കാന്‍ തയാറാകില്ലെന്ന നിലപാടില്‍ തന്നെയാണ് കര്‍ഷകര്‍. അതേസമയം എട്ട് സംഘടനാ നേതാക്കളെ മാത്രം ചര്‍ച്ചയ്ക്ക് വിളിച്ചതിനെതിരെ കര്‍ഷക സംഘടനകള്‍ക്കിടയിലും അമര്‍ഷമുണ്ട്. കര്‍ഷകസമര നേതാക്കളെ ഭിന്നിപ്പിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണിതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര തോമര്‍ പറഞ്ഞു. നിയമത്തില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്താമെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിന് യാതൊരു അഹങ്കാരവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

കര്‍ഷക പ്രതിഷേധത്തിന് പിന്തുണ നല്‍കാന്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദില്‍ പഞ്ചാബും ഹരിയാനയും നിശ്ചലമായി. ബിജെപി ഭരിക്കുന്ന സംസ്ഥനങ്ങളിലും ബന്ദ് കാര്യമായി ബാധിച്ചു. സിംഘുവില്‍ പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു. കര്‍ഷകര്‍ക്ക് പുറമെ കോണ്‍ഗ്രസ്, ശിരോമണി അകാലി ദള്‍ പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി റോഡ് ഉപരോധിച്ചു.

Top