ചാന്‍സലര്‍ ബില്ല് രാഷ്ട്രപതിക്ക് അയക്കും. തനിക്ക് മുകളിലുള്ളവര്‍ തീരുമാനിക്കട്ടെ. ചാന്‍സലര്‍ ബില്ലില്‍ തീരുമാനം എടുക്കില്ലെന്ന് ആവർത്തിച്ച് ഗവർണർ.

ദില്ലി: ചാന്‍സലര്‍ ബില്ലില്‍ തീരുമാനം എടുക്കില്ലെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തനിക്ക് മുകളിലുള്ളവര്‍ തീരുമാനം എടുക്കട്ടേയേന്നാണ് ഗവര്‍ണറുടെ നിലപാട്. ചാന്‍സലര്‍ ബില്ല് രാഷ്ട്രപതിക്ക് അയക്കാന്‍ ആണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കിട്ടിയ നിയമോപദേശം.

ഗവര്‍ണറെ നേരിട്ട് ബാധിക്കുന്ന കാര്യമായതിനാല്‍ രാഷ്ട്രപതിക്ക് കൈമാറണമെന്നാണ് നിയമോപദേശം ലഭിച്ചിരിക്കുന്നത്. രാജ്ഭവന്‍ ലീഗല്‍ അഡ്‌വൈസറാണ് നിയമോപദേശം നല്‍കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചാന്‍സലര്‍ ബില്‍ ഒഴികെ നിയമസഭാ സമ്മേളനം പാസാക്കിയ 16 ബില്ലുകളിലും ഒപ്പിട്ട ശേഷമാണ് ഗവര്‍ണര്‍ നിലപാട് വ്യക്തമാക്കിയത്.അതിനാൽ ബിൽ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയക്കാനാണ് ഗവർണറുടെ നീക്കം. വിദ്യാഭ്യാസം കൺകറന്‍റ് പട്ടികയിൽ ഉള്ളതിനാൽ സംസ്ഥാനങ്ങൾക്ക് മാത്രം തീരുമാനം എടുക്കാൻ ആകില്ലെന്നാണ് ഗവർണര്‍ വിശദീകരിക്കുന്നത്.

സർക്കാരും ഗവർണരും തമ്മിൽ ഉണ്ടായ താൽക്കാലിക സമവായത്തിന്‍റെ ഭാവി, ഇനി ബില്ലിലെ തീരുമാനം അനുസരിച്ചായിരിക്കും. ഗവർണർ തീരുമാനം നീട്ടിയാൽ കോടതിയെ സമീപിക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്.

Top