കേരളത്തിൽ വന്ന് അഭ്യാസം കാണിക്കേണ്ട;ഗവർണർക്കെതിരെ ഭീഷണിയുമായി കെ മുരളീധരൻ. അര മൂക്കുമായി സ്ഥലം വിട്ട സർ സി പിയുടെ ചരിത്രം ഗവർണർ പഠിക്കണം.

തിരുവനന്തപുരം:കെ മുരളീധരൻ വീണ്ടും ഗവർണർക്ക് എതിരെ രംഗത്ത് . ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ഭീഷണിയുമായി വടകര എംപിയും കോൺഗ്രസ് നേതാവുമായ കെ മുരളീധരൻ. കേരളത്തിൽ വന്ന് അഭ്യാസം കാണിക്കേണ്ടെന്നും അര മൂക്കുമായി സ്ഥലം വിട്ട സർ സി പിയുടെ ചരിത്രം പഠിക്കണമെന്നും മുരളീധരൻ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉലമ സംയുക്ത സമിതി സഘടിപ്പിച്ച രാജ്ഭവൻ മാർച്ചും രാപ്പകൽ സമരവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുരളീധരൻ.

പൗരത്വ ഭേദഗതി നിയമത്തിനെ നിയമസഭ പാസാക്കിയ പ്രമേയത്തിന്റെ സാധ്യത ജനപ്രതിനിധികൾക്ക് അറിയാം. പ്രമേയത്തിന് ക്രിമിനൽ സ്വഭാവമുണ്ടെന്ന് പറഞ്ഞാൽ അംഗീകരിക്കാനാകില്ല. പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.നേരത്തെ ഗവർണറെ തെരുവിലിറങ്ങാൻ അനുവദിക്കില്ലെന്ന് മുരളീധരൻ പറഞ്ഞിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top