കണ്ണൂർ :സി പി എമ്മിനെതിരെ ഒളിയമ്പുമായി കോടിയേരിയുടെ മകൻ ബിനീഷ് കോടിയേരി. പാർട്ടി സമ്മേളനങ്ങൾ നടക്കുമ്പോൾ തന്റെ പിതാവിനെതിരെ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതിന് പിന്നിൽ എന്താണെന്ന് തങ്ങൾക്ക് അറിയാമെന്ന് ബിനീഷ് പത്രസമ്മേളനത്തിൽ പറഞ്ഞത്.മക്കൾ ചെയ്യുന്നതിന് പിതാവ് എങ്ങനെ കുറ്റക്കാരനാകും എന്നും ബിനീഷ് ചോദിക്കുന്നു. കഴിഞ്ഞ കുറെ വർഷങ്ങളായി തങ്ങൾ ഇതൊക്കെ അനുഭവിക്കുകയാണെന്നും ബിനീഷ് പറഞ്ഞു. തത്കാലം 1.72 കോടി രൂപ നൽകാൻ തങ്ങളുടെ കൈയിലില്ലെന്നും അദ്ദേഹം പറഞ്ഞു.കോടിയേരിയുടെ മകനെതിരെ വിഷയമുണ്ടാക്കിയത് കോൺഗ്രസല്ല. രമേശ് ചെന്നിത്തലക്ക് ഉൾപ്പെടെ ആർക്കും ഇതിൽ ഒരു പങ്കുമില്ല. അങ്ങനെയുണ്ടെന്ന് കോടിയേരി പോലും പറയില്ല. കോൺഗ്രസിലാർക്കും ഇക്കാര്യം അറിയില്ലായിരുന്നു. വാർത്ത വന്നപ്പോഴാണ് പലരും സംഭവം മനസിലാക്കിയത്. വാർത്ത വന്നപ്പോൾ സ്വാഭാവികമായും കോൺഗ്രസ് ഒരു തണുത്ത പ്രസ്താവന ഇറക്കി. കോൺഗ്രസിലെ പല നേതാക്കൾക്കും കോടിയേരിയുമായി അടുത്ത സൗഹൃദമുണ്ട്. അതു കൊണ്ട് തന്നെ ആരും അവർക്കെതിരെ സംസാരിക്കില്ല.
ശ്രീജിത്ത് വിജയനെതിരെ പത്ര സമ്മേളനം നടത്താൻ നിശ്ചയിച്ചിരുന്നെങ്കിലും കോടതി ഇടപെടലിനെ തുടർന്ന് മാറ്റി വച്ചിരുന്നു. ശ്രീജിത്തിനെതിരായ കേസിലുള്ള പത്ര സമ്മേളനമാണ് വിലക്കിയതെങ്കിലും ബിനോയ് കോടിയേരിയുടെതും സമാന വിഷയമാണ്. ബിനോയ് 13 കോടിയും ശ്രീജിത്ത് 11 കോടിയുമാണ് വാങ്ങിയിട്ടുള്ളത്. കേരളത്തിൽ മാത്രമാണ് ജാസ് ടൂറിസം കമ്പനി ഉടമക്ക് പത്രസമ്മേളനം നടത്താൻ വിലക്കുള്ളത്. എന്നാൽ ഡൽഹിയിൽ അദ്ദേഹത്തിന് പത്രസമ്മേളനം നടത്താം. അതിന് വിലക്കില്ല. അതാണ് കമ്പനി ആലോചിക്കുന്നത്.
ദുബായിലുള്ള ബിനോയിക്ക് നാട്ടിലെത്താൻ കഴിയാത്ത സാഹചര്യം നിലവിലുണ്ട്. അതിൽ കോടിയേരി ഏറെ ഖിന്നനുമാണ്. എങ്ങനെയെങ്കിലും ബിനോയിയെ നാട്ടിലെത്തിക്കാനായിരുന്നു ശ്രമം. എമിഗ്രേഷനിൽ പിടി വീഴുമെന്ന് ബിനോയിയോ കോടിയേരിയോ കരുതിയില്ല. അറബി തിരുവനന്തപുരത്ത് പത്ര സമ്മേളനം നടത്തുന്ന പശ്ചാത്തലത്തിലാണ് മകനെ നാട്ടിലെത്തിക്കാൻ കോടിയേരി ശ്രമിച്ചത്. മകൻ ദുബായിൽ നിൽക്കുന്നത് അപകടമാണെന്ന് കോടിയേരിക്ക് തോന്നിയിരുന്നു. എന്നാൽ അതിനുള്ള അവസരവും പൊളിഞ്ഞു.1.72 കോടി രൂപയുടെ വിഷയം മാത്രമാണ് തങ്ങൾക്കുള്ളതെന്നാണ് ബിനീഷ് കോടിയേരി പറയുന്നത്. ഒരു കമ്മ്യൂണിസ്റ്റുകാരന്റെ മകന് 1.72 കോടി ഒരു വിഷയമല്ല. ചുരുക്കത്തിൽ ബിനീഷ് കോടതി നടപടിയുടെ ഭാഗമായി മാറിയിരിക്കുകയാണ്. കർശനമായ നിയമമാണ് ദുബായിലുള്ളത്. ക്രിമിനൽ ക്ലിയറൻസ് സർട്ടിഫിക്കേറ്റ് ലഭിച്ച ശേഷമാണ് ബിനോയി കോടിയേരി വിദേശത്തേക്ക് പറന്നത്. വിഷയങ്ങൾ സെറ്റിൽ ചെയ്യാൻ ആയിരുന്നു യാത്ര. എന്നാൽ അതിനിടയിലാണ് അകത്തായത്.ബിനീഷിന്റെ ആരോപണം ഏതായാലും പാർട്ടി തലത്തിൽ ചർച്ചയാകും. വിരോധക്കാർ സിപിഎമ്മിനുള്ളിൽ തന്നെയാണെന്ന് ബിനീഷിനറിയാം