മക്കളുടെ വഴിവിട്ട ജീവിതത്തില്‍ തകര്‍ന്ന് കോടിയേരി..

ബിനീഷ് കോടിയേരിക്കെതിരായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം കോടിയേരി ബാലകൃഷ്ണന്‍ സ്ഥാനമൊഴിഞ്ഞു. തിരഞ്ഞെടുപ്പ് ഘട്ടത്തിൽ പാർട്ടി സെക്രട്ടറി അവധി ആവശ്യപ്പെടുന്ന സാഹചര്യം പതിവുള്ളതല്ല. പാർട്ടി യോഗത്തിൽ കോടിയേരി അവധി വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ അതു സംബന്ധിച്ച് ചർച്ചകളിലുണ്ടായില്ലെന്നാണ് ലഭിക്കുന്ന വിവരം. മക്കള്‍ തീര്‍ത്ത വിവാദങ്ങളുടെ കാര്‍മേഘമാണ് കോടിയേരിയുടെ സ്ഥാനം നഷ്ടമാക്കുന്നതിലേക്ക് നയിച്ചത്. ആദ്യം ബിനോയ് കോടിയേരിക്കെതിരായ വിവാദം ഉയര്‍ന്നുവന്ന ഘട്ടത്തിലും കോടിയേരി സ്ഥാനമൊഴിയാന്‍ സന്നദ്ധത അറിയിച്ചതായി വാര്‍ത്തയുണ്ടായിരുന്നു.

Top