ബിനീഷിനെ നർക്കോട്ടിക്ക് കേസിലും പ്രതിയാക്കാന്‍‌ നീക്കം.ഇഡി ഓഫിസിലെത്തി എന്‍സിബി.സിഎഎ പ്രക്ഷോഭത്തില്‍ പങ്കെടുത്ത മലയാള സിനിമ താരങ്ങളും ബെംഗളൂരുവിലെ നിശാ പാര്‍ട്ടിയില്‍

ബെംഗളൂരു : ലഹരി ഇടപാട് കേസില്‍ ബിനീഷ് കോടിയേരിയെ പ്രതി ചേര്‍ക്കാന്‍ നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ നീക്കമാരംഭിച്ചു. എന്‍സിബി ഉദ്യോഗസ്ഥര്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫിസിലെത്തി ബിനീഷിന്റെ മൊഴികള്‍ പരിശോധിച്ചു. മയക്കുമരുന്നു കേസില്‍ അനൂപ് മുഹമ്മദ്, ബിനീഷ് കോടിയേരിയുടെ ബിനാമിയാണെന്ന് ഇഡി വ്യക്തമാക്കിയതോടെ ആഭ്യന്തര സുരക്ഷാ വിഭാഗം ബിനീഷിനെ ചോദ്യം ചെയ്യും. ലഹരിമരുന്നു പണം രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിച്ചതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര സുരക്ഷാ വിഭാഗം അന്വേഷണം ആരംഭിച്ചത്.

പൗരത്വ രജിസ്റ്റര്‍ ഭേദഗതിക്കെതിരെ കര്‍ണാടകത്തില്‍ നടന്ന പ്രതിഷേധങ്ങളില്‍ മലയാളി സാന്നിധ്യം വ്യക്തമായിരുന്നു. ആഭ്യന്തര സുരക്ഷാ വിഭാഗത്തിന്റെ അന്വേഷണം ഹവാല, തീവ്രവാദ ബന്ധങ്ങളിലേക്കാണ് എത്തി നില്‍ക്കുന്നത്. ആഭ്യന്തര സുരക്ഷാ വിഭാഗം ഇതുവരെ എട്ട് എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ശ്രീലങ്ക, ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിലെ ചൂതാട്ടകേന്ദ്രങ്ങളുടെ ഭാഗമായ റാക്കറ്റും ഇന്ത്യയില്‍ ലഹരിമരുന്ന് എത്തിക്കുന്നതിനു പിന്നിലുണ്ടെന്നു കണ്ടെത്തിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കായിക, ടെലിവിഷന്‍, ചലച്ചിത്ര താരങ്ങള്‍ ഉള്‍പ്പെടെ 75 പേരെ ഇതിനകം ആഭ്യന്തര സുരക്ഷാ വിഭാഗം ചോദ്യം ചെയ്തു. ഇതില്‍ ബെംഗളൂരു മയക്കുമരുന്നു കേസില്‍ എന്‍സിബി അറസ്റ്റു ചെയ്ത മലയാളികളായ അനൂപ് മുഹമ്മദ്, റജീഷ് രവീന്ദ്രന്‍, സിസിബി അറസ്റ്റു ചെയ്ത നിയാസ് മുഹമ്മദ് എന്നിവരും ഉള്‍പ്പെടുന്നു. ഇവരെക്കൂടാതെ നിയാസ് മുഹമ്മദ്, തിരുവനന്തപുരം സ്വദേശികളായ റാന്‍ ഡാനിയേല്‍, ഗോകുല്‍ കൃഷ്ണ എന്നിവര്‍ ഇപ്പോള്‍ കര്‍ണാടകയില്‍ റിമാന്‍ഡിലാണ്.

മംഗളൂരുവില്‍ നടന്ന കലാപത്തിനു പിന്നില്‍ മലയാളികളാണെന്ന ബിജെപി നേതൃത്വം ആരോപിച്ചിരുന്നു. കേരളത്തില്‍ നടന്ന പൗരത്വ രജിസ്റ്റര്‍ പ്രക്ഷോഭത്തില്‍ പങ്കെടുത്ത ചലച്ചിത്രതാരങ്ങള്‍ അടക്കമുള്ള ചിലര്‍ ബിനീഷുമായി അടുപ്പം പുലര്‍ത്തുന്നവരാണ്. ഇവരില്‍ ചിലര്‍ക്ക് ലഹരിക്കടത്ത് കേസില്‍ അറസ്റ്റിലായ അനൂപ് മുഹമ്മദും നിയാസുമായും ബന്ധമുണ്ട്. ഇവര്‍ ബെംഗളൂരുവില്‍ നടന്ന നിശാ പാര്‍ട്ടികളില്‍ പങ്കെടുത്തിരുന്നതായുള്ള വിവരം അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ട്.  ഇതു സംബന്ധിച്ചുള്ള വിവരങ്ങള്‍ ആഭ്യന്തര സുരക്ഷാ വിഭാഗം ശേഖരിച്ചതായാണ് വിവരം. ബിനീഷിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്ന സൂചനയാണ് ആഭ്യന്തര സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരും നല്‍കുന്നത്.

ഇഡിയുടെ ചോദ്യം ചെയ്യലിനോടു ബിനീഷ് ശനിയാഴ്ചയും നിസ്സഹകരണം തുടര്‍ന്നു.വൈകിട്ട് അഞ്ചരയോടെയാണ് എൻസിബിയിലെ മൂന്ന് ഉദ്യോഗസ്ഥര്‍ ശാന്തിനഗറിലെ ഇഡി ഓഫിസിലെത്തിയത്. അല്‍പസമയം ബിനീഷില്‍നിന്നു കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. തുടര്‍ന്ന് എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുമായി രണ്ടുമണിക്കൂറിലേറെ ചര്‍ച്ച നടത്തി. ബിനീഷിനെ കാണാന്‍ അനുമതി തേടി ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണു കുടുംബം.

ലഹരിമരുന്ന് ഇടപാടിനായി 50 ലക്ഷം രൂപ 20 അക്കൗണ്ടുകള്‍ വഴി എത്തിയെന്നാണ് അനൂപ് മുഹമ്മദ് ഇഡിക്കു നല്‍കിയ മൊഴി. ബിനീഷിന്റെ നിര്‍ദേശപ്രകാരമാണ് പലരും പണം നല്‍കിയതെന്നും മൊഴിയിലുണ്ട്. നേരത്തെ എന്‍സിബിക്കു നല്‍കിയ മൊഴിയില്‍ അനൂപ് ഇക്കാര്യം മറച്ചുവച്ചിരുന്നു. ഈ മൊഴിയെ കുറിച്ചാണ് എന്‍സിബി പ്രധാനമായും അന്വേഷിക്കുന്നത്.</p>

<p>അനൂപുമായി നടത്തിയ പണമിടപാടിന്റെ ഉറവിടത്തെ കുറിച്ചുള്ള ചോദ്യങ്ങളില്‍നിന്ന് ബിനീഷ് ഒഴിഞ്ഞുമാറുന്നത് തുടർന്നു. വക്കാലത്ത് ഒപ്പിടാന്‍ പോലും അഭിഭാഷകനെ കാണാന്‍ അനുവദിച്ചില്ലെന്നു ബിനീഷിന്റെ കുടുംബം ആരോപിക്കുന്നു. ഇക്കാര്യം ചീഫ് ജസ്റ്റിസിനെ ധരിപ്പിക്കാനാണ് നീക്കം. ഹര്‍ജിയായി നല്‍കാന്‍ നീക്കമുണ്ടായിരുന്നെങ്കിലും ഫയല്‍ ചെയ്തിട്ടില്ല.

Top